ബ്രിട്ടീഷ് തൊഴിലാളി നേതാവായിരുന്ന ബഞ്ചമിൻ ടില്ലറ്റ് 1860 സെപ്റ്റംബർ 11-ന് ബ്രിസ്റ്റോളിൽ ജനിച്ചു. വിദ്യാഭ്യാസാനന്തരം കുറേക്കാലം റോയൽ നേവിയിലും കച്ചവടക്കപ്പലിലും ഇദ്ദേഹം ജോലി നോക്കിയിരുന്നു. തുറമുഖത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് ഇദ്ദേഹം ട്രേഡ് യൂണിയൻ രംഗത്തെത്തിയത്. 1889-ലെ തുറമുഖസമരത്തിന് നേതൃത്വം നൽകിയത് ടില്ലറ്റ് ആയിരുന്നു. ഡോക്കേഴ്സ് യൂണിയൻ, ജനറൽ ഫെഡറേഷൻ ഒഫ് ട്രേഡ് യൂണിയൻസ് എന്നീ സംഘടനകൾ സ്ഥാപിക്കുന്നതിന്റെ പിന്നിൽ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണുണ്ടായിരുന്നത്. 1911-ലെ തുറമുഖസമരത്തിലും ഇദ്ദേഹം പ്രമുഖപങ്കുവഹിച്ചിരുന്നു. ഇദ്ദേഹത്തിന്റെ യൂണിയനും മറ്റു യൂണിയനുകളും കൂടിച്ചേർന്ന് ട്രാൻസ്പോർട്ട് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സ്ഥാപിതമായതോടെ ഇദ്ദേഹത്തിന്റെ ട്രേഡ് യൂണിയൻ പ്രവർത്തനം മന്ദഗതിയിലായി. എങ്കിലും നിരവധി വർഷം ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ജനറൽ കൗൺസിലിൽ അംഗമായി പ്രവർത്തിച്ചിരുന്നു. 1928-29 -ൽ അതിന്റെ അധ്യക്ഷപദവിയും വഹിച്ചു. നോർത്ത് സാൽഫോഡ് മണ്ഡലത്തിൽ നിന്നും ലേബർ പാർട്ടി പ്രതിനിധിയായി ഇദ്ദേഹം 1917 മുതൽ 24 വരെയും 1929 മുതൽ 31 വരെയും പാർലമെന്റംഗമായിരുന്നു. ഇദ്ദേഹം 1943 ജനുവരി 27-ന് ലണ്ടനിൽ മരണമടഞ്ഞു.

ബഞ്ചമിൻ ടില്ലറ്റ്

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടില്ലറ്റ്, ബഞ്ചമിൻ (1860 - 1943) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ബഞ്ചമിൻ_ടില്ലറ്റ്&oldid=3638750" എന്ന താളിൽനിന്ന് ശേഖരിച്ചത്