ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

ഇന്ത്യൻ വിദ്യാർത്ഥി ഓർഗനൈസേഷൻ

വെൽഫെയർ പാർട്ടിയുടെ വിദ്യാർഥി യുവജന വിഭാഗമാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. "സാഹോദര്യത്തിൽ അധിഷ്ഠിതമായ ജനാധിപത്യം" എന്ന ലക്ഷ്യത്തോടെയാണ് സംഘടന രൂപീകരിച്ചത്. [1]

ഫ്രറ്റേണിറ്റി മൂവ്‌മെ​ൻറ്
പതാക.
ആപ്തവാക്യംThe New Designation For Students And Youth
രൂപീകരണംഏപ്രിൽ 30, 2017; 7 വർഷങ്ങൾക്ക് മുമ്പ് (2017-04-30)
ആസ്ഥാനംന്യൂഡൽഹി
പ്രവർത്തനമേഖലകൾവിദ്യാർഥി യുവജനം
ജനറൽ സെക്രട്ടറി
ഷാരിഖ് അൻസാർ
മാതൃസംഘടനവെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ
വെബ്സൈറ്റ്fraternitykerala.org

ചരിത്രം തിരുത്തുക

2017 ഏപ്രിൽ 30ന് ഡൽഹി അംബേദ്കർ ഭവനിൽ നടന്ന വിദ്യാർത്ഥി - യുവജന കൺവെൻഷനിൽ വെച്ചാണ് ദേശീയ തലത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. അലിഗഡ് സർവകലാശാല വിദ്യാർത്ഥി അൻസാർ അബൂബക്കറിനെ സംഘടനയുടെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.[2]

ദേശീയ നേതൃത്വം തിരുത്തുക

  • പ്രസിഡണ്ട്  : ഷംസീർ ഇബ്രാഹീം
  • ജനറൽ സെക്രട്ടറിമാർ  : അഡ്വ.മതി അംബേദ്കർ, മുഹമ്മദ് ആസിം, അബു ജാഫർ മുല്ല
  • വൈസ് പ്രസിഡന്റുമാർ  : ഉഛങ്കി പ്രസാദ്, അബുൽ അഅ്‌ലാ സുബ്ഹാനി, റോഹിന ഖാത്തൂൺ
  • സെകട്ടറിമാർ  : അഫ്രീൻ ഫാത്തിമ, ഫിർദൗസ് ബാർബുനിയ, അബുതൽഹ അബ്ദൽ, സാന്ദ്ര എം.ജെ, ആയിഷ റെന്ന, മുഹമ്മദ് അലി

കേരളത്തിൽ തിരുത്തുക

2017 മേയ് 13ന് എറണാംകുളം ടൌൺ ഹാളിൽ നടന്ന വിദ്യാർത്ഥി യുവജന കൺവെൻഷനിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ കേരളാ ഘടകം നിലവിൽ വന്നു.[3]

നേതൃത്വം തിരുത്തുക

  • പ്രസിഡന്റ്  : നജ്ദ റെെഹാൻ
  • ജനറൽ സെക്രട്ടറിമാർ  : മുജീബ് റഹ്മാൻ, കെ.കെ അഷ്‌റഫ്, അർച്ചന പ്രജിത്ത്‌
  • വൈസ്പ്രസിഡന്റുമാർ  : കെ.എം. ഷെഫ്രിൻ, മഹേഷ് തോന്നക്കൽ, നഈം ഗഫൂർ
  • സെക്രട്ടറിമാർ  : ആദിൽ എ, അമീൻ റിയാസ്, സനൽ കുമാർ, ലത്തീഫ് പി.എച്ച്, ഷഹിൻ ഷിഹാബ്, ഫാത്തിമ നൗറിൻ

കാമ്പസുകളിൽ തിരുത്തുക

ഇന്ത്യയിലെ പ്രധാന ക്യംപസുകളിലെല്ലാം ഫ്രറ്റെണിറ്റിക്ക് ഘടകങ്ങളുണ്ട്.

അവലംബം തിരുത്തുക

  1. "ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള ഘടകം നിലവിൽ വന്നു". മാധ്യമം ദിനപത്രം. 2017-05-13.
  2. "ഫ്രട്ടേണിറ്റി മൂവ്‌മെന്റ് : അൻസാർ അബൂബക്കർ ദേശീയ പ്രസിഡന്റ്". തേജസ്‌ ദിനപത്രം. 2017-05-01.[പ്രവർത്തിക്കാത്ത കണ്ണി]
  3. "ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ കേരള ഘടകം പ്രഖ്യാപനം നടന്നു". മീഡിയാവൺ ടിവി. 2017-05-01.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക