ജോസഫ് ജേക്കബ്സ്ൻറെ ഇംഗ്ലീഷ് ഫെയറി ടെയിൽസ് ശേഖരത്തിലുള്ള ഒരു യക്ഷിക്കഥയാണ് ഫെയറി ഓയിന്റ്മെന്റ് അല്ലെങ്കിൽ "ദി ഫെയറി നഴ്സ്". വ്യത്യസ്ത രീതികളിൽ ഈ കഥ പറയപ്പെട്ടിട്ടുണ്ട്. ദി ലിലാക് ഫെയറി ബുക്കിൽ ആൻഡ്രൂ ലാങ് ഒരെണ്ണം ഉൾപ്പെടുത്തിയിട്ടുണ്ട്.

യക്ഷികളെ കാണാൻ മനുഷ്യനെ അനുവദിക്കുന്ന ഒരു പദാർത്ഥമെന്ന നിലയിൽ മാന്ത്രിക തൈലം തന്നെ ഫാന്റസി സാഹിത്യത്തിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നു. സ്കാൻഡിനേവിയ, ഫ്രാൻസ്, ബ്രിട്ടീഷ് ദ്വീപുകൾ എന്നിവിടങ്ങളിൽ അത്തരം ഒരു തൈലത്തെക്കുറിച്ചുള്ള നാടോടി കഥകൾ കാണപ്പെടുന്നു.[1]

സംഗ്രഹം

തിരുത്തുക

പ്രസവത്തിനു സഹായിക്കാനും ശിശുവിനെ പരിചരിക്കാനുമായി ഒരു മിഡ്‌വൈഫ് ഒരു വീട്ടിലേക്ക് എത്തുന്നു. നവജാതശിശുവിൻറെ കണ്ണുകളിൽ പുരട്ടാനുള്ള തൈലം ആകസ്മികമായോ, കൗതുകത്താലോ, അവൾ ഒന്നോ രണ്ടോ തവണ സ്വന്തം കണ്ണുകളിൽ തടവുന്നു. ഇത് ആ വീടിൻറെ യാഥാർത്ഥ്യം കാണാൻ അവളെ പ്രാപ്തയാക്കുന്നു. ചിലപ്പോഴൊക്കെ അതിസാധാരണമായ ആ വീട് ഒരു കോട്ടയായി മാറുന്നതും എന്നാൽ മറ്റു ചെലപ്പോൾ ആ വലിയ കോട്ട അതീനികൃഷ്ടമായ ഗുഹയായി മാറുന്നതും അവൾ കാണുന്നു..

  1. Narváez, Peter (1997). The Good People: New Fairylore Essays. University Press of Kentucky. p. 126.
"https://ml.wikipedia.org/w/index.php?title=ഫെയറി_ഓയിന്റ്മെന്റ്&oldid=3898300" എന്ന താളിൽനിന്ന് ശേഖരിച്ചത്