ലോകത്തിലെ ഏറ്റവും വലുതും ശക്തിയേറിയതുമായ[2] പക്ഷികളിലൊന്നാണ്‌ ഫിലിപ്പീൻ പരുന്ത്. Pithecophaga jefferyi എന്ന ശാസ്ത്രീയനാമമുള്ള ഈ പരുന്ത് വലിയ ഫിലിപ്പീൻ പരുന്ത്, കുരങ്ങുതീനിപ്പരുന്ത് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ പക്ഷി ഇന്ന് വംശനാശത്തിന്റെ വക്കിലാണ്‌. Accipitridae കുടുംബത്തിൽ പെടുന്ന ഈ പക്ഷിക്ക് പക്ഷിരാജാവ് എന്നർത്ഥം വരുന്ന Haribon, Haring Ibon എന്നീ പേരുകളുമുണ്ട്. ബനോഗ് എന്നാണ്‌ ഇതിന്റെ തദ്ദേശനാമം.[3]

Philippine Eagle
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Pithecophaga

Ogilvie-Grant, 1897
Species:
P. jefferyi
Binomial name
Pithecophaga jefferyi
കാണപ്പെടുന്ന പ്രദേശങ്ങളുടെ ഭൂപടം

1896-ൽ ഇംഗ്ലീഷ് പര്യവേക്ഷകനായ ജോൺ വൈറ്റ്ഹെഡാണ്‌ ഈ പരുന്തുവർഗ്ഗത്തെ ആദ്യമായി നിരീക്ഷിച്ചത്. പരുന്തിനെ ആദ്യമായി നിരീക്ഷിച്ച ബോങ്കയിലെ തദ്ദേശവാസികൾ ഈ പക്ഷി കുരങ്ങുകളെ മാത്രമേ ഭക്ഷിക്കൂ എന്നായിരുന്നു പറഞ്ഞിരുന്നത്. ഇതനുസരിച്ച് കുരങ്ങുതീനിപ്പരുന്ത് എന്നാണ്‌ ഈ പക്ഷിക്ക് ആദ്യം പേരിട്ടത്. ശാസ്ത്രനാമത്തിലെ ജീനസ് നാമവും ഇങ്ങനെ ഉണ്ടായതാണ്‌ (Pithecophage = കുരങ്ങുതീനി).[4] എന്നാൽ മറ്റ് ജന്തുക്കളെയും പരുന്ത് തിന്നുമെന്ന് പിന്നീട് മനസ്സിലായതിനാലും മറ്റ് പരുന്തുകളെയും ഈ നാമം കൊണ്ട് വിവക്ഷിച്ചിരുന്നെന്നതിനാലും 1978-ൽ പേര് ഫിലിപ്പീൻ പരുന്ത് എന്നാക്കി മാറ്റി. 1995-ൽ ഈ പരുന്തിനെ ഫിലിപ്പീൻസ് ഒരു ഔദ്യോഗികചിഹ്നമായി പ്രഖ്യാപിച്ചു. ഈ സ്പീഷീസിന് മറ്റ് ഉപസ്പീഷീസുകളൊന്നുമില്ല.[5]

അവലംബം തിരുത്തുക

  1. BirdLife International (2004). Pithecophaga jefferyi. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 2009-1-7.
  2. Kennedy, R. S., P. C. Gonzales, E. C. Dickinson, H. C. Miranda, Jr., and T. H. Fisher (2000). A Guide to the Birds of the Philippines. Oxford University Press, New York. ISBN 0-19-854669-6
  3. Almario, Ani Rosa S. (2007). 101 Filipino Icons. Adarna House Publishing Inc. p. 112. ISBN 9715083021.
  4. Doctolero, Heidi (2007-04-29). "Philippine biodiversity, a world's showcase". Manila Times. Archived from the original on 2008-10-20. Retrieved 2008-11-21. {{cite news}}: Unknown parameter |coauthors= ignored (|author= suggested) (help)
  5. Clements, James F (2007). The Clements Checklist of Birds of the World Sixth Edition. Ithaca, NY: Comstock Publishing Associates. pp. 47. ISBN 978-0-8014-4501-9.
"https://ml.wikipedia.org/w/index.php?title=ഫിലിപ്പീൻ_പരുന്ത്&oldid=3779469" എന്ന താളിൽനിന്ന് ശേഖരിച്ചത്