ചലചിത്രങ്ങൾക്ക് അവയുടെ ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന രീതിയാണ്‌ ഫിലിം സർട്ടിഫിക്കേഷൻ. ഓരോ രാജ്യത്തിന്റെയും നിയമങ്ങൾക്കനുസൃതമായി ചലചിത്രങ്ങൾ സെൻസർ ചെയ്താണ് ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകുന്നത്.

ഇന്ത്യ തിരുത്തുക

1952 ലെ ഇന്ത്യൻ സിനിമാട്ടോഗ്രാഫ് ആക്ടാണ്‌ ചലചിത്രങ്ങൾക്ക് നൽകുന്ന സർട്ടിഫിക്കറ്റുകളുടെ സ്വഭാവം നിർണ്ണയിക്കുന്നതിന്നുള്ള ആധാരം [1],[2][1]. മുംബൈ കേന്ദ്രമായുള്ള സെൻട്രൽ ബോഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണ്‌ ചലചിത്രങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നത്. ഈ സ്ഥാപനത്തിന്‌ ബാംഗ്ലൂർ, ചെന്നൈ, കട്ടക്ക്, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ന്യൂ ഡൽഹി, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഒമ്പത് മേഖലാ ആഫീസുകളുണ്ട്. അതത് മേഖലാ ബോർഡുകളുടെ തീരുമാനങ്ങൾക്കെതിരെ ഫിലിം സർട്ടിഫികറ്റ് അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം[2]. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശ ചലച്ചിത്രങ്ങൾക്കും വീഡിയോകൾക്കും ഇന്ത്യൻ സെൻസർഷിപ്പ് നിയമം ബാധകമാണ്‌. എന്നാൽ ദൂരദർശൻ നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് ദൂരദർശന്റെ സ്വന്തം നടപടിക്രമങ്ങളാണുള്ളത്. കൂടാതെ, ഇതര ടെലിവിഷൻ ചാനലുകൾ വഴി പ്രദർശ്ശിപ്പിക്കുന്ന പരിപാടികൾക്കും ഇന്ത്യയിൽ സെൻസർഷിപ്പ് ഏർപ്പെടുത്തിയിട്ടില്ല.

സർട്ടിഫിക്കറ്റുകകൾ തിരുത്തുക

  • യു.(U):നിയന്ത്രണം കൂടാതെ ഏതുതരത്തിലുള്ള പ്രേക്ഷകർക്കും പ്രദർശനയോഗ്യം
  • യു.എ(UA):നിയന്ത്രണം കൂടാതെ പൊതുപ്രദർശനത്തിന്‌ യോഗ്യമെങ്കിലും 12 വയസ്സിന്‌ താഴെയുള്ളവർ കാണുന്നത് രക്ഷിതാക്കളുടേ ഇച്ഛാനുസരണമായിരിക്കണം
 
V/U ലഭിച്ച സർട്ടിഫിക്കറ്റ്-വീണാവാദനം
  • എ (A):പ്രായപൂർത്തിയായവർക്ക് മാത്രം പ്രദർശന യോഗ്യം.
  • എസ് (S):ചിത്രത്തിന്റെ സ്വഭാവം,പ്രമേയം,ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളിലുള്ളവർക്കോ സമൂഹങ്ങളിൽപ്പെട്ടവർക്കോ പ്രദർശനയോഗ്യം.

ഡിജിറ്റൽ ഫോർമാറ്റിൽ നിർമ്മിക്കുന്ന ചലചിത്രങ്ങൾക്ക് സർട്ടിഫിക്കേഷൻ കാറ്റഗറിക്ക്‌ മുൻപിൽ V ചേർത്ത് നൽകുന്ന പതിവും ഉണ്ട്. ഉദാ: V/U.V/UA.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "The Cinematograph Act, 1952". Archived from the original on 2017-08-22. Retrieved 2017-08-29.
  2. "Film Certification Appellate Tribunal". Archived from the original on 2017-08-31. Retrieved 2017-08-29.
"https://ml.wikipedia.org/w/index.php?title=ഫിലിം_സർട്ടിഫിക്കേഷൻ&oldid=3798585" എന്ന താളിൽനിന്ന് ശേഖരിച്ചത്