ഫാർഡെർ ദേശീയോദ്യാനം (നോർവീജിയൻFærder nasjonalpark) നോർവേയിലെ വെസ്റ്റ്‍ഫോർഡിലുള്ള നോട്ടെറോയ്, റ്റ്‍ജോമെ എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഏറെക്കുറെ ഒരു മറൈൻ പാർക്കായി പരിഗണിക്കപ്പെടുന്ന ഇതിൽ ഏതാനും ദ്വീപുകളും തീരപ്രദേശങ്ങളും ഉൾപ്പെടുന്നു. ഈ ദേശീയോദ്യാനത്തിൻറെ കിഴക്കുഭാഗത്ത് വൈട്രേ ഹ്വാലെർ ദേശീയോദ്യാനം അതിരായി വരുന്നു. ഫാർഡെർ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 340 ചതുരശ്ര കിലോമീറ്റർ (130 ചതുരശ്ര മൈൽ) ആണ്. ഇതിൽ 325 ചതുരശ്ര മൈൽ (125 ചതുരശ്ര മൈൽ) പ്രദേശം സമുദ്ര ഭാഗവും 15 ചതുരശ്ര കിലോമീറ്റർ ​(6 ചതുരശ്ര മൈൽ) പ്രദേശം കരഭൂമിയുമാണ്. 2013 ആഗസ്റ്റ് 23 നാണ് ഈ ദേശീയോദ്യാനം രൂപവൽക്കരിക്കപ്പെട്ടത്. ബൊലേർണെ ദ്വീപസമൂഹത്തിൻറെ വലിയ ഭാഗവും അതുപോലെതന്നെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഫാർഡെർ ലൈറ്റ് ഹൌസ്, സ്റ്റോർ ഫാർഡെർ ലൈറ്റ് ഹൌസിൻറെ അവശിഷ്ടങ്ങൾ എന്നിവ ഇതിലെസംരക്ഷിത എടുപ്പുകളാണ്.

Færder National Park
LocationNøtterøy and Tjøme, Norway
Nearest cityTønsberg
Coordinates59°07′N 10°31′E / 59.12°N 10.52°E / 59.12; 10.52
Area340 km2 (130 sq mi), of which
15 km2 (5.8 sq mi) is land
325 km2 (125 sq mi) is water
Established23 August 2013
Governing bodyNorwegian Environment Agency

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫാർഡെർ_ദേശീയോദ്യാനം&oldid=2556157" എന്ന താളിൽനിന്ന് ശേഖരിച്ചത്