ഇന്ത്യൻ ട്രാൻസാൿഷനൽ അനാലിസിസിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന മനഃശാസ്ത്രജ്ഞനും വൈദികനുമാണ് ഫാദർ ജോർജ്ജ് കണ്ടത്തിൽ SJ. 1920 ഡിസംബർ 25നു കേരളത്തിൽ വൈക്കത്തു ജനിച്ചു . [1].. [2] അന്താരാഷ്ട്ര ട്രാന്സാക്ഷണൽ അനലൈസിസ്റ് അസോസിയേഷന്റെ ഭാരതത്തിൽ നിന്നുള്ള പ്രഥമ അംഗമാണ് .. 1971ൽ പാസ്റ്ററൽ കൗൺസിലിംഗ് പഠിക്കാൻ അമേരിക്കയിൽ പോയ ഫാദർ, അവിടെ ഡോ. .മ്യൂരിയൽ ജെയിംസ് എന്ന മനഃശാസ്ത്രജ്ഞയുടെ കീഴിൽ  ഈ സിദ്ധാന്തം പഠിക്കുകയായിരുന്നു [3]

പ്രമാണം:FrGeorgeKandathil.jpg
ഫാദർ ജോർജ്ജ് കണ്ടത്തിൽ SJ


പഠനം കഴിഞ്ഞു തിരിച്ചെത്തിയ ഫാദർ , ഭാരതത്തിലെ പ്രധാന മെട്രോനഗരങ്ങളായ മുംബൈ, ദില്ലി, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളിലെ കോര്പറേറ്റ് സ്ഥാപനങ്ങളിൽ ആദ്യം ട്രാന്സാക്ഷണൽ അനാലിസിസ് (ടി എ ) പരിശീലിപ്പിച്ചു . 1973 ഇൽ  കേരളത്തിൽ കളമശ്ശേരിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസിലിംഗ് ആൻഡ് ട്രാന്സാക്ഷണൽ അനാലിസിസ് (ICTA ) എന്ന വിദ്യാഭ്യാസസ്ഥാപനം തുടങ്ങി

"ട്രയോളജി " എന്ന പേരിൽ ഒരു പുതിയ സിദ്ധാന്തം ഫാദർ വികസിപ്പിച്ചു ..ഇത് ഒരു വ്യക്തിയുടെ ക്രീയാത്മക ഊർജ്ജത്തെ അർഥപൂർണമായ ജീവിത നയിക്കുന്നതിന് വേണ്ടി ഉപയോഗിക്കാൻ ലക്‌ഷ്യം വെച്ച് വികസിപ്പിച്ചെടുത്ത ഒരു കൗൺസിലിംഗ് മാർഗമായിട്ടാണ് പരിചയപ്പെടുത്തിയത് .. ഇതിന്റെ പ്രയോഗം ഇത് കൂടാതെ ജോലിസ്ഥലങ്ങളിലും മറ്റും പ്രൊഡക്ടിവിറ്റി കൂട്ടുന്നതിനും ഉപയോഗിച്ചുവരുന്നു . ഈ സിദ്ധാന്തത്തിന്റെ കാതലായ പ്രമേയം എന്നത് ഫാദറിന്റെ വാക്കിൽ " ഒരു വ്യക്തിയുടെ അസ്തിത്വത്തിൽ (ഐഡന്റിറ്റി) വരുന്ന പ്രതിസന്ധിയുടെ പ്രധാന കാരണം , അദ്ദേഹവും അദ്ദേഹത്തിന്റെ അമ്മയുമായുള്ള ബന്ധത്തിൽ നിന്ന് ഉടലെടുക്കുന്നതാണെന്നു പറയുന്നു .ദൃഢമായതും അര്ഥപൂര്ണമായതുമായ ഒരു ഊഷ്മള ബന്ധത്തിൽ നിന്ന് ഉണ്ടാകുന്ന ഐഡന്റിറ്റിക്കു മാത്രമേ അവന്റെ ജീവിത്തൽ മുഴുവൻ രീതിയിലും വിജയം കൈവരിക്കാൻ കഴിയൂ ..

ഫാദർ 38 വർഷത്തോളം ഭാരതത്തിൽ അങ്ങോളമിങ്ങോളം ഒട്ടനവധി പേരെ ഇത് പഠിപ്പിക്കുകയും, ഈ സിദ്ധാന്തം പ്രചരിപ്പിക്കുകയും ചെയ്തു .  

2011 നവംബർ 7നു   തൊണ്ണൂറ്റി ഒന്നാമത്തെ വയസ്സിൽ അന്തരിച്ചു

മരണാനന്തരം 2012-ൽ  അന്താരാഷ്ട്ര ട്രാന്സാക്ഷണൽ അനാലിസിസ് അസോസിയേഷൻ "മ്യൂരിയൽ  ജെയിംസ് പ്രിൻസിപ്പിൾ  അവാർഡ് " നൽകി ആദരിച്ചു

എഴുതിയ പുസ്തകങ്ങൾ :

.1.TA for you and me (english)

2. One plus One is Three (english)

3. Triology - A fresh approach to understanding Man (ENGLISH)

4. ആരാണ് ഈ ഞാൻ ?

5. നീയും ഞാനും

6. വാടാമലരുകൾ

അവലംബം തിരുത്തുക

  1. https://www.newindianexpress.com/cities/kochi/2019/nov/20/transactional-analysis-conclave-revives-its-kerala-connection-2064071.html
  2. https://en.everybodywiki.com/George_Kandathil
  3. http://www.saata.org/history-and-origin-of-saata/
"https://ml.wikipedia.org/w/index.php?title=ഫാദർ_ജോർജ്ജ്_കണ്ടത്തിൽ&oldid=3348517" എന്ന താളിൽനിന്ന് ശേഖരിച്ചത്