സ്വതന്ത്രവും, ഓപ്പൺസോഴ്‌സ് അധിഷ്ഠിതവും, പ്ലാറ്റ്ഫോം സ്വതന്ത്രവുമായ ഒരു എഫ്.ടി.പി. ക്ലൈന്റ് സോഫ്റ്റ്‌വെയർ ആണ്‌ ഫയൽസില്ല. ഇത് എഫ്.ടി.പി., എസ്.എഫ്.ടി.പി., എഫ്.ടി.പി.എസ്. എന്നീ പ്രോട്ടോകോളുകളെ പിന്തുണക്കുന്നുണ്ട്. വിൻഡോസ്, ഗ്നു/ലിനക്സ്, മാക് ഒ.എസ്. എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കാവശ്യമായ പതിപ്പുകൾ ലഭ്യമാണ്‌.

ഫയൽസില്ല ക്ലൈന്റ്
FileZilla Icon
ഫയൽസില്ല 3.0 വിൻഡോസിൽ പ്രവർത്തിക്കുന്നു
വികസിപ്പിച്ചത്Tim Kosse, et al.
ആദ്യപതിപ്പ്ഫെബ്രുവരി, 2001
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി++, wxWidgets
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
ലഭ്യമായ ഭാഷകൾവിവിധ ഭാഷകളിൽ
തരംFTP client
അനുമതിപത്രംഗ്നൂ സാർവ്വജനിക അനുവാദപത്രം
വെബ്‌സൈറ്റ്filezilla-project.org

ഫയൽസില്ല സെർവർ ഇതേ പദ്ധതിയിലുള്ള ഒരു എഫ്.ടി.പി സെർവറാണ്, സാധാരണ എഫ്.ടി.പി, എസ്.എസ്.എൽ (SSL)/ ടി.എൽ.എസ് (TLS) വഴിയുള്ള എഫ്.ടി.പി എന്നിവയെ ഫയൽസില്ല സെർവർ പിന്തുണയ്ക്കുന്നു.

ഫയൽസില്ലയുടെ സോർസ്‌കോഡ് സോർസ്‌ഫോർജ്.നെറ്റ് വെബ്സൈറ്റിൽ ലഭിക്കുന്നതാണ്. സോർസ്‌ഫോർജ്.നെറ്റിൽ 2003 നവംബർ മാസത്തിലെ തിരഞ്ഞെടുക്കപ്പെട്ട പദ്ധതിയായിരുന്നു ഫയൽസില്ല. 2009 മാർച്ച് 5-ലെ കണക്കുകൾ പ്രകാരം സോഴ്‌സ്‌ഫോർജ്.നെറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത സോഫ്റ്റ്‌വെയറുകളിൽ അഞ്ചാം സ്ഥാനം ഫയൽസില്ലക്കാണ്. [1]

അവലംബം തിരുത്തുക

  1. സോർസ്‌ഫോർജ്.നെറ്റ് : എക്കാലത്തെയും മികച്ച ഡൗൺലോഡുകൾ

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫയൽസില്ല&oldid=3009047" എന്ന താളിൽനിന്ന് ശേഖരിച്ചത്