മുൻ-രാജകുടുംബങ്ങൾക്ക് ലഭ്യമായിരുന്ന വിശേഷാനുകൂല്യങ്ങൾക്കാണ് പ്രിവിപേഴ്‌സ് എന്നു പറഞ്ഞിരുന്നത്. സ്വാതന്ത്ര്യാനന്തരം 1947 ൽ ഇന്ത്യയുമായി ആദ്യമായി സംയോജിപ്പിക്കാനും പിന്നീട് 1949 ൽ അവരുടെ സംസ്ഥാനങ്ങളെ ലയിപ്പിക്കാനും ഉള്ള കരാറുകളുടെ ഭാഗമായി പഴയ നാട്ടുരാജ്യങ്ങളിലെ ഭരണകുടുംബങ്ങൾക്ക് നൽകിയ വിശേഷാനുകൂല്യങ്ങളായിരുന്നു ഇവ. 1971 ലെ 26-ാം ഭേദഗതിയോടെ രാജകുടുംബങ്ങൾക്ക് പ്രിവിപേഴ്സ് നൽകുന്നത് നിറുത്തലാക്കി.ഇന്ത്യയിലെ പ്രിവിപേഴ്സ് നിർത്തലാക്കിയ പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി.[1]ഏകദേശം 280ഓളം നാട്ടുരാജാക്കന്മാർക്ക് സർക്കാർ ഇങ്ങനെ പണം നൽകിയിരുന്നു. ഭീമമായ സംഖ്യ സർക്കാർ ഖജനാവിൽ നിന്നു ഇതിനായി ചെലവായി. ഏറ്റവും വലിയ സംഖ്യ ലഭിച്ചിരുന്നത് മൈസൂർ മഹാരാജാവിനായിരുന്നു (3 ലക്ഷം ഡോളർ). ഈ പണം നികുതി രഹിതവുമായിരുന്നു. പ്രിവി പഴ്സ് സംവിധാനം നിറുത്തിയതോടെ രാജാക്കന്മാർ സാധാരണ പൗരന്മാരായി.

നിയമയുദ്ധം തിരുത്തുക

പ്രിവിപേഴ്സ് നിറുത്തലാക്കിയതിനെത്തുടർന്ന് ദീർഘമായ നിയമ പോരാട്ടങ്ങൾ നടന്നു. പ്രിവിപേഴ്‌സ് നിർത്തലാക്കിയ ഉത്തരവ് സുപ്രീംകോടതി തടഞ്ഞു. . ഇത് മറികടക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു

തിരുവിതാംകൂറിൽ തിരുത്തുക

രാജാക്കന്മാർക്കുള്ള പ്രിവിപേഴ്സ് നിറുത്തലാക്കിയ വിവരമറിഞ്ഞ ഉടൻ ശ്രീചിത്തിര തിരുനാൾ കൊട്ടാരത്തിനു മുകളിലെ കൊടി താഴ്ത്താൻ ഉത്തരവിട്ടു.[2] നാട്ടു രാജ്യങ്ങളുടെ സംയോജനത്തിനു ശേഷം തിരുവിതാംകൂർ രാജാവിനു വർഷം തോറും 18 ലക്ഷം രൂപ പ്രിവി പേഴ്സായും രാജപ്രമുഖനായിരുന്നതിന്റെ പെൻഷനും ലഭിച്ചിരുന്നു. 1950 മുതൽ 1972 വരെ ഈ സ്ഥിതി തുടർന്നു. മഹാരാജാവിനും മറ്റ് കുടുംബാംഗങ്ങൾക്കും വർഷം തോറും ലഭിച്ചിരുന്ന തുക ഇങ്ങനെ:

പ്രിവിപെഴ്സ് - 18 ലക്ഷം

പെൻഷൻ - 3 ലക്ഷം

ആകെ - ഇരുപത്തൊന്ന് ലക്ഷം

മാർത്താണ്ഡവർമ്മ ഇളയ രാജാവ് - ഒരു ലക്ഷം

അമ്മ മഹാറാണി - അറുപതിനായിരം

കാർത്തിക തിരുനാൾ - ഇരുപതിനായിരം

കാർത്തിക തിരുനാളിന്റെ പെൺമക്കൾ -

ഗൗരി ലക്ഷ്മിഭായി - പതിനായിരം

ഗൗരിപാർവതീഭായി - പതിനായിരം

അമ്മ മഹാറാണിയുടെ താവഴിക്കു ആകെ കിട്ടിയിരുന്നത് - ഇരുപത്തിമൂന്ന് ലക്ഷം[3] ഒരു വർഷത്തേക്കുള്ള തുകയാണിത്. പൂർണമായും ആദായ നികുതിയിൽ നിന്ന് ഈ തുക ഒഴിവാക്കിയിരുന്നു.

അവലംബം തിരുത്തുക

  1. "The Constitution of India (26th Amendment) Act 1971". The Gazette of India. December 29, 1971.
  2. ശ്രീചിത്തിരതിരുനാൾ അവസാനത്തെ എഴുന്നള്ളത്ത്, മലയിൻകീഴ് ഗോപാലകൃഷ്ണൻ, ഡി.സി.ബുക്സ്
  3. നായർ, പട്ടം ജി (2003). തിരുവനന്തപുരത്തിന്റെ ഇതിഹാസം. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. pp. 202–203. ISBN 81-86365-94-X.
"https://ml.wikipedia.org/w/index.php?title=പ്രിവിപേഴ്സ്&oldid=3682384" എന്ന താളിൽനിന്ന് ശേഖരിച്ചത്