സനലിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, തിലകൻ, ജഗതി ശ്രീകുമാർ, ദീപ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പ്രിയം. സ്മൃതി ക്രിയേഷൻസിന്റെ ബാനറിൽ കെ.കെ. നായർ നിർമ്മിച്ച ഈ ചിത്രം ദീപ നായർ അഭിനയിച്ച ആദ്യചിത്രമാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സാബ് ജോൺ ആണ്.

പ്രിയം
Endearment
സംവിധാനംസനൽ
നിർമ്മാണംകെ.കെ. നായർ
രചനസാബ് ജോൺ
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
തിലകൻ
ജഗതി ശ്രീകുമാർ
ദീപ നായർ
സംഗീതംബേണി ഇഗ്നേഷ്യസ്
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോസ്മൃതി ക്രിയേഷൻസ്
റിലീസിങ് തീയതി2000
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം143.47 മിനിറ്റുകൾ

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
കുഞ്ചാക്കോ ബോബൻ ബെന്നി
ദീപ നായർ ആനി
തിലകൻ ഫാദർ
ജഗതി ശ്രീകുമാർ ഉണ്ണി
ദേവൻ അജോഷ്
എൻ.എഫ്. വർഗ്ഗീസ് അവറാച്ചൻ
മാസ്റ്റർ അരുൺ
മാസ്റ്റർ അശ്വിൻ
മഞ്ചിമ മോഹൻ
ഇന്ദ്രൻസ് ഷണ്മുഖം
സുകുമാരി അജോഷിന്റെ അമ്മ
മങ്ക മഹേഷ്
ശ്രുതി രാജ്
രമ്യ
കനകലത സുലു

സംഗീതം തിരുത്തുക

എസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബേണി ഇഗ്നേഷ്യസ് ആണ്. പശ്ചാത്തലസംഗീതം എം. ജയചന്ദ്രൻ ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ സൂര്യ ഡിജി ഓഡിയോ ആണ് വിപണനം ചെയ്തിരിക്കുന്നത്.

ഗാനങ്ങൾ
  1. മിന്നാമിന്നി – സുബിൻ ഇഗ്നേഷ്യസ്, നയന
  2. സ്നേഹസ്വരൂപനാം – കെ.എസ്. ചിത്ര, ബൈജു ചാക്കോ
  3. കുന്നിമണി – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  4. കട്ടുറുമ്പിന് – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, ജോർജ്ജ് പീറ്റർ, ജ്യോതി
  5. നീല നിലാവിൻ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  6. വൈകാശി – കെ.ജെ. യേശുദാസ്
  7. കട്ടുറുമ്പിന് – കെ.ജെ. യേശുദാസ്
  8. കുന്നിമണി – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വിപിൻ മോഹൻ
ചിത്രസം‌യോജനം ശ്രീകർ പ്രസാദ്
കല പ്രേമചന്ദ്രൻ
ചമയം മോഹൻദാസ്
വസ്ത്രാലങ്കാരം മനോജ് ആലപ്പുഴ
നൃത്തം കല, കുമാർ ശാന്തി
നിശ്ചല ഛായാഗ്രഹണം സുനിൽ ഗുരുവായൂർ
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം രഞ്ജിത്
അസോസിയേറ്റ് എഡിറ്റർ എ. രാജു
ലെയ്‌സൻ സി. മുത്തു

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=പ്രിയം&oldid=3638196" എന്ന താളിൽനിന്ന് ശേഖരിച്ചത്