Keyechi_..._k.h.edayannur_26112012113.jpg(574 × 370 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 128 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം തിരുത്തുക

വിവരണം

കെ.എച്ച്.എടയന്നൂർ

ഉറവിടം

സ്വന്തം

തിയ്യതി

26-11-2012

സ്ഥലം Edayannur
രചയിതാവ്

k.h.edayannur

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

yes

§ "പൊൻപുലരി" §

ജന്മാന്തരങ്ങളായ് തേടുന്നു നിന്നെ പൊൻ പുലരി നീ വന്നണയാത്തതെന്തെ വേഴാമ്പൽ തേടുന്നു ചക്രവാളത്തിലായ് കുടിനീരിനായ് മഴ തേടുന്നിതെപ്പൊഴും ശോകം നിറഞ്ഞന്ധകാാരത്തിനപ്പുറം ഉദയമാകാനിടറുന്ന നെഞ്ചിലെ ആത്മഹർഷത്തിൻ പുളകങ്ങളാലെയും ജീവിത വീഥിയിൽ കർത്തവ്യമേറെയും അന്യമായധഃപതിച്ചോരു മർത്യരും മായാമരീചികയേറെയായിന്നിതാ കേഴുന്നു മോചനകാന്തിക്കു വേണ്ടിയും ഇപ്പാരിലേറ്റം ജയിക്കുന്നു തിന്മയും ശ്വാസം പിടിച്ചു മരിക്കുന്നു നന്മയും ഉന്മയാലിനിയെന്നുമീ സഹജരെ ഉൾപൊരുൾ കാട്ടുവാനാവില്ല പാരിലും പൊയ്മുഖമാണേറെ കാണുവാനെങ്ങുമെ പൊയ്കളാണിന്നു തിളങ്ങുന്ന തേറെയും അപരനിന്നെന്തു വന്നു പതിക്കിലും അഹമെന്ന ഭാവം നയിക്കുന്നു നമ്മളെ അത്യാഗ്രഹം മാത്രമെല്ലാർക്കുമെപ്പൊഴും ചിത്തത്തിലാടിക്കളിക്കുന്നിതെപ്പൊഴും ഇത്തിരി സൗകര്യമൊത്തുവന്നീടുകിൽ പോരെന്നു തോന്നുന്നു മാനവനെപ്പൊഴും കീഴോട്ട് നോക്കുവാനൊട്ടും മുടിയാതെ ഗമിക്കുന്നു മാനസം മേലോട്ടു തന്നെയും ചിത്തം തുളുമ്പിടും ഭൂമിയാം മതാവ് ഏകിയതെല്ലയോ പാരിതിൽ സമ്പത്ത് കൈക്കലാക്കുന്നു മുഷ്കിനാലേവനും ഏഴകൾ പാരിതിൽ തെണ്ടുന്നിതെന്നുമേ സമ്പ്ന്നരേറെ ചിരിക്കയാണപ്പൊഴും. മാനവകുലമേറെയിപ്പൊഴും ഭൂമിയിൽ സംസ്കാര ശൂന്യമായ് തമ്മിലടിക്കുന്നു ജാതി ,മതത്തിന്റെ പേരിലാണെങ്ങുമെ കത്തിക്കരിയുന്നു മാനവ മാനസം രാഷ്ട്രീയ വൈരിയിലെന്നുമീീ മർത്യനെ വെട്ടി നുറുക്കുന്നു സംസ്കാരശൂന്യമായ് രണഭൂമി പോലെ ചീറുന്നു ബോംബുകൾ ചിന്നിച്ചിതറി തെറിക്കുന്നു ചേതന- യറ്റെത്ര മാനവർ ബോധമില്ലാതെയും വിരഹിണി ;തേങ്ങുന്നു വിധവകൾ മാതാപിതാക്കൾക്ക് പുത്രനില്ലാതെയും ഉണ്ണികൾക്കിന്നു താതനില്ലാതെയും കാരണം ചൊല്ലുവാനാവതില്ലല്ലോ അത്രമേൽ ലജ്ജയാണിന്ന് മുന്നവും രാഷ്ടത്തെ സേവിക്ക തൻ പുണ്യ കർമ്മവും മനഃസാക്ഷിയാലെ പ്രതിജ്ഞ ചെയ്തോർ സോദരന്മാരിവരെന്നോർത്തിടുമ്പോൾ.! സത്യം ,സമത്വ ,സ്വാതന്ത്ര√ മുള്ളോരു പുലരിക്കു വേണ്ടിയും മാനവൻ..! യാചിക്കയാണനാഥമായിപ്പൊഴും പാരിതിൽ മോഹന സുന്ദര സ്വപ്നമായ് പൊൻപുലരി നീയെന്നു വന്നിടും നിന്നെ പ്രദീക്ഷിച്ചു നാളുകളെണ്ണിയീ- പാരിതിലേറ്റം സഹിച്ചു നാം നിശ്ചയം നീവന്നു നാളെയീ ഞങ്ങളെ സ്നേഹസമുദ്രത്തിലാറാടിക്കും ഭൂമി മാതാവിൻ കേഴുന്ന മാനസം തുള്ളിത്തുളുമ്പിടു മാനന്ദമായന്ന് നീലാംബരത്തിലും കാർമുകിൽ കണ്ണിലും അന്നാനന്ദബഷ്പം കുളിരേകുമല്ലോ !

കെ.എച്ച്.Edayannur (1991)

അനുമതി തിരുത്തുക

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്04:24, 28 സെപ്റ്റംബർ 201504:24, 28 സെപ്റ്റംബർ 2015-ലെ പതിപ്പിന്റെ ലഘുചിത്രം574 × 370 (128 കെ.ബി.)Keyechi (സംവാദം | സംഭാവനകൾ)
02:18, 1 ഓഗസ്റ്റ് 201402:18, 1 ഓഗസ്റ്റ് 2014-ലെ പതിപ്പിന്റെ ലഘുചിത്രം320 × 240 (6 കെ.ബി.)Keyechi (സംവാദം | സംഭാവനകൾ){{വിവരങ്ങൾ |വിവരണം=കെ.എച്ച്.എടയന്നൂർ |ഉറവിടം=സ്വന്തം |തിയ്യതി= |സ്ഥലം= |രചയിതാവ്= |അനുമതി= |മറ്റു പത�...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://ml.wikipedia.org/w/index.php?title=പ്രമാണം:Keyechi_..._k.h.edayannur_26112012113.jpg&oldid=2243256" എന്ന താളിൽനിന്ന് ശേഖരിച്ചത്