പൂർണ്ണ വലിപ്പം(3,072 × 2,304 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.4 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ചൂടാക്കി ആവിയിൽ വേവിക്കുന്ന പലവിധ ഭക്ഷണങ്ങളും ഈ പാത്രത്തിൽ പാചകം ചെയ്യാറുണ്ടെങ്ങിലും സർവസാധാരണയായി ഇഡ്‌ലി ഉണ്ടാക്കുന്നതിനാൽ ഈ പാത്രത്തിന് ഇഡ്‌ലി പാത്രമെന്നാണ് പറയുന്നത്. ഇഡ്‌ലി മാവ് കുഴികളുള്ള തട്ടുകളിൽ ഒഴിച്ച് മൂടിക കൊണ്ട് മൂടിയാണ് വേവിക്കുന്നത്. നൂലപ്പം (ഇടിയപ്പം, നൂൽപുട്ട്), കൊഴിക്കൊട്ട, പിടി പോലെയുള്ള മറ്റുചില പലഹാരങ്ങളൂം ഇതേ തട്ടിൽ വെച്ച് ആവി കയറ്റി വേവിക്കാറുണ്ട്. ഏത്തപ്പഴം (നേന്ത്രപഴം) പുഴുങ്ങുന്നതിനും പച്ചക്കറികൾ ആവി കയറ്റി വേവിച്ച് കഴിക്കുന്നതിനും ചെറിയ സുഷിരങ്ങളുള്ള തട്ടാണ് ഉപയോഗിക്കുന്നത്. സൗകര്യം കണക്കിലെടുത്ത്, വട്ടയപ്പത്തിനുള്ള മാവ് കുഴികൾ ഉള്ള തട്ടിലൊഴിച്ച് വട്ടയപ്പവും (വട്ടയപ്പം വട്ടത്തിലായിരിക്കും പക്ഷേ ഇവിടെ ഇഡ്‌ലിയുടെ ആകൃതിയിൽ) ഉണ്ടാക്കാറുണ്ട്.

ഭക്ഷണത്തിൽ അധികം എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ, ആവി കയറ്റിയുണ്ടാക്കാവുന്ന ഭക്ഷണങ്ങളുടെ ഉപയോഗം വർദ്ധിച്ചുവരുന്നുണ്ട്.

ഇവിടെ ചേർത്തിരിക്കുന്ന ഇഡ്‌ലി പാത്രം രണ്ട് നിലകളായിട്ടുള്ളതാണ്. അടിയിലെ തട്ടിൽ വെള്ളം ഒഴിക്കുന്നു നിറയെ സുഷിരങ്ങളുള്ള മുകളിലെ പാത്രത്തിൽ ഓരോ തട്ടുകൾ വെയ്ക്കുന്നു. ആവി പുറത്തേക്ക് പോകാതെയിരിക്കാൻ മൂടിക വെച്ച് അടയ്ക്കുന്നു. വിപണിയിൽ ഒരു പാത്രം മാത്രമുള്ളതും ലഭ്യമാണ്. ആദ്യകാലങ്ങളിൽ ചെമ്പ് എന്ന ലോഹം കൊണ്ട് ഉണ്ടാക്കിയിരുന്നതുകൊണ്ടാകാം, ഇഡ്‌ലി ചെമ്പ് എന്നും പറയുന്നത്.

--- ദക്ഷിണ ഭാരതത്തിലെ ഒരു ഭക്ഷണ വസ്തുവാണ് ഇഡ്‍ലി (ഇഡ്ഡലി (ഇഡലി, ഇഡ്ഡ്‍ലി). അരിയും ഉഴുന്നും കുതിർത്തരച്ച മാവ് പുളിപ്പിച്ചശേഷം ആവിയിൽ വേവിച്ചുണ്ടാക്കുന്ന വെളുത്ത നിറത്തിലുള്ള മൃദുവായ ഒരു പലഹാരമാണിത്. ഇവിടെ ചേർത്തിരിക്കുന്ന പാത്രമാണ് ഇഡ്‌ലി ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്.

മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ബർമ്മ തുടങ്ങിയ രാജ്യങ്ങളിലും ഇത് വ്യാപകമായി ഭക്ഷിച്ചൂവരുന്നു. ഗാർഹികമായി മാത്രം ഉണ്ടാക്കാറുണ്ടായിരുന്ന ഇഡ്‍ലി ഇന്ന് വ്യാവസായികാടിസ്ഥാനത്തിലും നിർമ്മിച്ചുവരുന്നു. ഇഡ്‌ലി മാവും വ്യാവസായികാടിസ്ഥാനത്തിൽ ലഭ്യമാണ്.

ആദ്യകാലങ്ങളിൽ പ്രാതലായാണ് ഇഡ്‍ലി കഴിച്ചിരുന്നതെങ്ങിലും ഇപ്പോൾ ഏത് സമയത്തും കഴിക്കുന്നത് കാണുന്നുണ്ട്. ചട്നിയും സാമ്പാറുമാണ്‌ ഇഡലിയോടൊപ്പം കഴിക്കുന്ന ചില പ്രധാനകറികൾ. ചെറുതായി ഉതിർത്ത ഇഡലിയിൽ മുളകുപൊടി വിതറി കറിവേപ്പിലയും ചേർത്ത് ചൂടാക്കിയും കഴിക്കാറുണ്ട്.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് കാക്കര
ഈ മീഡിയ പ്രമാണം മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 2 പദ്ധതിയുടെ ഭാഗമായി ചേർത്തതാണ്.

English | français | हिन्दी | italiano | македонски | മലയാളം | sicilianu | +/−

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

7 മാർച്ച് 2012

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്08:54, 14 മാർച്ച് 201208:54, 14 മാർച്ച് 2012-ലെ പതിപ്പിന്റെ ലഘുചിത്രം3,072 × 2,304 (1.4 എം.ബി.)Shijan Kaakkara

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Idli_Pot,_ഇഡ്‌ലി_പാത്രം.JPG" എന്ന താളിൽനിന്ന് ശേഖരിച്ചത്