"എസ്.എസ്.എൽ.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Add reference |
No edit summary റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 2:
കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പത്താം തരത്തിൽ കേരള സ്കൂൾ സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന പരീക്ഷയാണ് സെക്കന്ററി സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ്(Secondary School Leaving Certificate) അഥവാ '''എസ്.എസ്.എൽ.സി'''. ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥയുടെ ഭാഗമായി 5 വർഷത്തെ പ്രാഥമികവിദ്യാഭ്യാസത്തിന്റെയും (Primary Schooling) അഞ്ചു വർഷത്തെ സെക്കന്ററി വിദ്യാഭ്യാസത്തിന്റെയും അവസാനം നടത്തുന്നു എന്നതിനാലാണ് ഈ പേരിൽ ഇത് അറിയപ്പെടുന്നത്. എല്ലാ വർഷവും മാർച്ച് മാസത്തിലാണ് ഈ പരീക്ഷ നടത്തുന്നത്. കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഒരൊറ്റ ചോദ്യപ്പേപ്പറും, കേന്ദ്രീകൃത മൂല്യനിർണ്ണയ രീതിയുമാണ് ഈ പരീക്ഷക്കുള്ളത്. സ്റ്റേറ്റ് കൗൺസിൽ എജ്യുക്കേഷൻ റിസേർച്ച് ആന്റ് ട്രയിനിങ്ങ് (State Council Educational Research and Training) അഥവാ എസ് സി ഇ ആർ ടി (SCERT) തയ്യാറാക്കിയ സിലബസ്സിനെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്.
എസ് എസ് എൽ സി ലഭിച്ച ഒരു വിദ്യാർത്ഥിക്ക് പ്രാഥമികവിദ്യാഭ്യാസം ലഭിച്ചതായി കണക്കാക്കപ്പെടുന്നു. സ്കൂൾ
കേരളത്തിലെ വിദ്യഭ്യാസ കലണ്ടർ ആരംഭിക്കുന്നത് ജൂണിലും അവസാനിക്കുന്നത് മാർച്ചിലുമാണ്. മാർച്ചിലാണ് എസ്.എസ്.എൽ.സി പരീക്ഷ നടത്തുന്നത്. 1986-1987 കാലഘട്ടത്തിൽ വിദ്യഭ്യാസപരിഷ്കരണ നടപടികളുടെ ഭാഗമായി പരീക്ഷയുടെ പേരിന് മാറ്റം വരുത്തി എസ്.എസ്.സി എന്നാക്കിയിരുന്നു. സെക്കന്ററി സ്കൂൾ സർട്ടിഫിക്കറ്റ്(Secondary School Certificate) എന്നാണ് മുഴുവൻ പേര്. പക്ഷേ 1987-1988 മുതൽ ഈ പരിഷ്കാരം പിൻവലിച്ച് എസ്.എസ്.എൽ.സി എന്ന് തന്നെയാക്കുകയും ചെയ്തു.
|