"തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
| website =
}}
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയുടെ]] വ്യാവസായിക തലസ്ഥാനമായ [[തൊടുപുഴ]] പട്ടണത്തിന്റെ ഹൃദയഭാഗത്ത് [[തൊടുപുഴയാർ|തൊടുപുഴയാറിന്റെ]] വടക്കേക്കരയിൽ സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമാണ് '''തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം'''. ചതുർബാഹുവായ [[മഹാവിഷ്ണു|മഹാവിഷ്ണുവാണ്]] ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. എന്നാൽ, [[ബകൻ|ബകവധാനന്തരം]] അമിതമായ വിശപ്പോടെയിരിയ്ക്കുന്ന [[ശ്രീകൃഷ്ണൻ|ബാലകൃഷ്ണനായാണ്]] ഇവിടെ പ്രതിഷ്ഠയുടെ സങ്കല്പം. ഉപദേവതകളായി [[ഗണപതി]], [[അയ്യപ്പൻ]], [[ശിവൻ]], [[പാർവ്വതി]] (തൂണിന്മേൽ ഭഗവതി), [[ദുർഗ്ഗ|ദുർഗ്ഗ,]] [[അയ്യപ്പൻ]],[[സാളഗ്രാമം]], [[നാഗദൈവങ്ങൾ]], [[യോഗീശ്വരൻ]] എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഇവിടെയുള്ള ചതുർബാഹുവായ മഹാവിഷ്ണുവിഗ്രഹം, [[ദ്വാപരയുഗം|ദ്വാപരയുഗത്തിൽ]] [[പാണ്ഡവർ|പാണ്ഡവരിൽ]] മൂത്തയാളായ [[യുധിഷ്ഠിരൻ]] പൂജിച്ചിരുന്നതാണെന്ന് പറയപ്പെടുന്നു. തൊടുപുഴയുടെ സമീപപ്രദേശങ്ങളിലെ നാല് ശ്രീകൃഷ്ണക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ, ഇതുപോലെ പാണ്ഡവരിലെ മറ്റുള്ളവർ പൂജിച്ചതാണെന്നും കഥകളുണ്ട്. ഇപ്പോൾ ഇവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു യാത്രാപരിപാടി നടന്നുവരുന്നുണ്ട്. [[കേരളം|കേരളത്തിലെ]] ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ ഇവിടെ ബാലാരിഷ്ടതകൾ മാറാൻ പുള്ളും പ്രാവും നടയ്ക്കുവയ്ക്കുന്നത് പ്രധാന വഴിപാടാണ്. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഈ വഴിപാട്, ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ഭാവം കൂടി സൂചിപ്പിച്ചുകൊണ്ടാണ്. [[മീനം|മീനമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ കൊടിയേറി പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, മീനമാസത്തിലെത്തന്നെ [[ചോതി (നക്ഷത്രം)|ചോതി]] നാളിൽ നടക്കുന്ന ചോതിയൂട്ട്, [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[ശ്രീകൃഷ്ണ ജന്മാഷ്ടമി|അഷ്ടമിരോഹിണി]], [[മേടം|മേടമാസത്തിലെ]] [[വിഷു]] എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ, എല്ലാ വൈഷ്ണവ ദേവാലയങ്ങളിലേതും പോലെ [[വ്യാഴാഴ്ച|വ്യാഴാഴ്ചകൾ]], [[ഏകാദശി]], തിരുവോണം നക്ഷത്രം എന്നിവയും പ്രധാനദിവസങ്ങളാണ്. [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] മേൽനോട്ടത്തിൽ, കേരളത്തിലെ ആദ്യ താന്ത്രിക കുടുംബം എന്ന നിലയിൽ പ്രസിദ്ധമായ [[തരണനെല്ലൂർ മന]] വകയുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.
 
== ഐതിഹ്യം ==