പ്രാപിടിയൻ പക്ഷിയോട് ഏറെ സാമ്യമുള്ള ഇവയ്ക്ക് തകിട്ടുകലർന്ന ചാരനിറമാണ്. വേനൽ കാലമാകുമ്പോൾ എപ്പോഴും ബഹളം വച്ച് നടക്കുന്ന കുയിലാണിത്. രിറ്റി-രിറ്റി-രിറ്റി, പിപ്പീയാ-പിപ്പീയാ എന്നിങ്ങനെയാണ് പേക്കുയിലിന്റെ പാട്ട്. പിപ്പീയാ എന്നത് കിഴക്കേ വാ എന്നാണെന്നും ചിലർ പറയാറുണ്ട്. രാവും പകലും ശബ്ദമുണ്ടാക്കുന്നത് കൊണ്ടാവണം പേക്കുയിൽ എന്ന് വിളിയ്ക്കാൻ കാരണം. പൂത്താങ്കിരി, കരിയിലക്കിളി എന്നീ പക്ഷികളുടെ കൂടുകളിലാണ് പേക്കുയിൽ മുട്ടയിടുന്നത്. പേക്കുയിലിന്റെ കുഞ്ഞുങ്ങളുടെ നിറം മുതിർന്നവരുടേതിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഷിക്രാക്കുയിൽ എന്നും ഇതിന് പേരുണ്ട്.

പേക്കുയിൽ
(Common Hawk-Cuckoo)
Sub-adult
Adult showing the eye-ring and distinctive tail bars
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. varius
Binomial name
Hierococcyx varius
(Vahl, 1797)
Synonyms

Cuculus varius
Cuculus ejulans Sundevall, 1837[2]

പേക്കുയിലിന്റെ ശബ്ദം

അവലംബം തിരുത്തുക

  1. "Cuculus varius". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 11 July 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. Gyldenstolpe,N (1926). "Types of birds in the Royal Natural History Museum in Stockholm" (PDF). Ark. Zool. 19A: 1–116.
"https://ml.wikipedia.org/w/index.php?title=പേക്കുയിൽ&oldid=2284313" എന്ന താളിൽനിന്ന് ശേഖരിച്ചത്