അക്കാദമി അമാർഡ് ജേതാവായ ഇംഗ്ലീഷ് നടിയാണ് പെഗി ആഷ് ക്രോഫ്റ്റ് (Peggy Ashcroft). 50 വർഷത്തിനു മുകളിൽ അഭിനയ രംഗത്ത് തിളങ്ങി നിന്ന ഇവർ അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ ഏതെങ്കിലും വിധത്തിൽ ഇന്നും ഓർമിക്കപ്പെടുന്നതാണ്.

പെഗ്ഗി ആഷ് ക്രോഫ്റ്റ്
Ashcroft in 1936
ജനനം(1907-12-22)ഡിസംബർ 22, 1907
മരണംജൂൺ 14, 1991(1991-06-14) (പ്രായം 83)

ജീവിതം തിരുത്തുക

1907 ഡിസംബർ 22ന് ഇംഗ്ലണ്ടിലെ ക്രൊയ്ഡനിലാണ് ഡാം പെഗി ആഷ് ക്രോഫ്റ്റ് ജനിച്ചത്.ലണ്ടനിലെ സെന്ട്രൽ സകൂൾ ഓഫ് സ്പീച്ച് ആൻഡ് ഡ്രാമയിൽ ചേർന്ന ഇവർ വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരു നല്ല സ്റ്റേജ് നടിയായി മാറിയിരുന്നു.റോബർട്ട് ഡൊനാറ്റിന്റെ ദ തേർട്ടി നയൻ സ്റ്റെപ്പ്സ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടായിരുന്നു ഇവരുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്.തുടർന്ന് 1937-ൽ ബിബിസി ടെലിവിഷൻ സർവീസ് അവതരിപ്പിച്ച റ്റുവൽത്ത് നൈറ്റ് എന്ന സിനിമാ പരമ്പരയിൽ അഭിനയിക്കാനും ഇവർക്ക് അവസരം ലഭിച്ചിരുന്നു.

മിസിസ് മൂറിന്റെ എ പാസേജ് റ്റു ഇന്ത്യ എന്ന സിനിമയിലെ അഭിനയത്തോടെയാണ് അവരെ സിനിമാ ലോകം അടുത്തറിഞ്ഞത്.ഇതിലെ അഭിനയത്തിന് 1984ലെ എറ്റവും നല്ല സഹനടിക്കുള്ള ഓസ്കാർ അവാർഡും ലഭിക്കുകയുണ്ടായി. 1984-ൽ,അന്തർദേശീയ അംഗീകാരം ലഭിച്ച ടെലിവിഷൻ പരമ്പരയായ ദ ജുവൽ ഇൻ ദ ക്രൗണിൽ ബാർബി ബാച്ചിലറിന്റെ റോളിൽ പെഗ്ഗി അഭിനയിച്ചിരുന്നു.ഈ ചെറു പരമ്പരയിലെ അഭിനയത്തിന് എറ്റവും നല്ല ടെലിവിഷൻ താരത്തിന് നൽകുന്ന അവാർഡായ ബാഫ്റ്റക്കും ഇവർ അർഹയായി.

ഇതിന് പുറമേ ഷേക്സ്പീരിയൽ കൃതികളിലെ മികച്ച അവതരണത്തിന് 1956-ൽ ഡെയിം കമാൻഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ സ്ഥാനവും ഇവർക്കു ലഭിച്ചു.1991 ജൂൺ 14ന് തന്റെ 84- ാംമത്തെ വയസ്സിൽ സിനിമാ ലോകത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾ അവശേഷിപ്പിച്ച് ഈ ലോകത്തു നിന്നും വിട പറഞ്ഞു.

അവലംബം തിരുത്തുക

111 പ്രശസ്ത വനിതകൾ,പൂർണാ ബുക്ക്സ്

"https://ml.wikipedia.org/w/index.php?title=പെഗ്ഗി_ആഷ്_ക്രോഫ്റ്റ്&oldid=2983202" എന്ന താളിൽനിന്ന് ശേഖരിച്ചത്