പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലാണ് 68.66 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ തിരുത്തുക

  • കിഴക്ക് - മല്ലപ്പള്ളി, കോയിപ്രം ബ്ളോക്കുകളും, തിരുവല്ല, ചെങ്ങന്നൂർ നഗരസഭകളും
  • വടക്ക് - മാടപ്പള്ളി ബ്ളോക്ക്
  • തെക്ക്‌ - ചെങ്ങന്നൂർ, ഹരിപ്പാട് ബ്ളോക്കുകൾ
  • പടിഞ്ഞാറ് - ഹരിപ്പാട്, ചമ്പക്കുളം, വെളിയനാട് ബ്ളോക്കുകൾ

ഗ്രാമപഞ്ചായത്തുകൾ തിരുത്തുക

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. കടപ്ര ഗ്രാമപഞ്ചായത്ത്
  2. കുറ്റൂർ ഗ്രാമപഞ്ചായത്ത്
  3. നിരണം ഗ്രാമപഞ്ചായത്ത്
  4. നെടുമ്പ്രം ഗ്രാമപഞ്ചായത്ത്
  5. പെരിങ്ങര ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല പത്തനംതിട്ട
താലൂക്ക് തിരുവല്ല
വിസ്തീര്ണ്ണം 68.66 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 90,038
പുരുഷന്മാർ 43,659
സ്ത്രീകൾ 46,379
ജനസാന്ദ്രത 1311
സ്ത്രീ : പുരുഷ അനുപാതം 1062
സാക്ഷരത 96.55%

വിലാസം തിരുത്തുക

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്
വളഞ്ഞവട്ടം - 689104
ഫോൺ : 0469 2662364
ഇമെയിൽ : rddblplk@gmail.com

അവലംബം തിരുത്തുക