ആർത്തവത്തിന് മുന്നോടിയായി സ്ത്രീകളിൽ പല ശാരീരിക മാറ്റങ്ങളും ഉണ്ടാകും.ഇവയിൽ മാനസികപ്രശ്നങ്ങൾ ഏറ്റവും രൂക്ഷമായ അവസ്ഥയാണ് പി എം ഡി ഡി (പ്രിമെൻസ്ട്രുവൽ ഡിസ്ഫോറിക് ഡിസോർഡർ).പി എം എസ് (പ്രീമെൻസ്ട്രുവൽ സിൻട്രോം) എന്ന അവസ്ഥയേക്കാൾ കുറച്ചു കൂടി രൂക്ഷമാണ് പി എം ഡി ഡി. മൂന്നു മുതൽ എട്ട് ശതമാനം സ്ത്രീകളിൽ പി എം ഡി ഡി കണ്ടു വരുന്നു. ഗർഭിണിയാകുന്നതോടെ പല സ്ത്രീകളിലും പി എം ഡി ഡി അപ്രതീക്ഷിതമാകുന്നു.

പി എം ഡി ഡിയുടെ ലക്ഷണങ്ങൾ തിരുത്തുക

  1. അതികഠിനമായ ദേഷ്യം
  2. അക്രമവാസന
  3. മറവി
  4. ശ്രദ്ധയില്ലായ്മ
  5. അമിതക്ഷീണം
  6. ഉറക്കക്കുറവ്
  7. സംഘർഷം,ടെൻഷൻ
  8. ആത്മഹത്യപ്രവണത
  9. വിഷാദം

അവലംബം തിരുത്തുക

മലയാള മനോരമ ആഴ്ചപ്പതിപ്പ്

"https://ml.wikipedia.org/w/index.php?title=പി_എം_ഡി_ഡി&oldid=3935371" എന്ന താളിൽനിന്ന് ശേഖരിച്ചത്