പി. മാധവൻ

ഇന്ത്യന്‍ ചലച്ചിത്ര സംവിധായകൻ

1960കളിലും 1970കളിലും തമിഴ് സിനിമാരംഗത്ത് സജീവമായിരുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായിരുന്നു പാലകൃഷ്ണൻ (ബാലകൃഷ്ണൻ) മാധവൻ (1 ജനുവരി 1928 - ഡിസംബർ 16, 2003) എന്ന പി. മാധവൻ[1]. അരുൺ പ്രസാദ് മൂവീസ് ബാനറിൽ അദ്ദേഹം 49 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 39 ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.

പി. മാധവൻ
ജനനം
ബാലകൃഷ്ണൻ മാധവൻ

(1928-01-01)ജനുവരി 1, 1928
മരണംഡിസംബർ 16, 2003(2003-12-16) (പ്രായം 75)
വിദ്യാഭ്യാസംബി.എ.
തൊഴിൽസംവിധായകൻ
നിർമ്മാതാവ്
സജീവ കാലം1963–1992
മാതാപിതാക്ക(ൾ)ബാലകൃഷ്ണൻ
രാധാമണി

ചലച്ചിത്ര രംഗത്ത് തിരുത്തുക

സംവിധായകൻ ടി.ആർ. രഘുനാഥിന്റെ സഹായിയാണ് മാധവൻ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. സംവിധായകനാകുന്നതിന് മുമ്പ് സി വി ശ്രീധറിന്റെയൊപ്പവും സഹ സംവിധായകനായി പ്രവർത്തിച്ചു. ദേവതേയ്, വിയറ്റ്നാം വീട്, തങ്ക പതക്കം, കണ്ണെ പാപ്പ, കുഴന്തൈക്കാഗ എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. എം‌ജി‌ആർ ഫിലിം സിറ്റി, സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ എന്നിവയുടെ ആദ്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന[2] അദ്ദേഹം ദേശീയ ചലച്ചിത്ര പുരസ്കാര ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

അവാർഡുകൾ തിരുത്തുക

  • 1970 – രാമൻ എത്തനയെ രാമനടി - തമിഴിലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്
  • 1972 – പട്ടിക്കാട പട്ടണമ - തമിഴിലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്
  • 1970 – നിലവേ നീ സാച്ചി - മികച്ച സംവിധായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ്

ചലച്ചിത്രങ്ങൾ തിരുത്തുക

വർഷം ചിത്രം സംവിധായകൻ നിർമ്മാതാവ് ഭാഷ കുറിപ്പുകൾ
1963 മണി ഓസൈ  Y തമിഴ്
1963 അന്നയ് ഇല്ലം  Y തമിഴ്
1964 ദേവതേയ്  Y തമിഴ്
1965 നീലവാനം  Y തമിഴ്
1967 മുഹൂർത്തനാൾ  Y  Y തമിഴ്
1967 പെണ്ണേ നീ വാഴ്ഗ  Y  Y തമിഴ്
1968 എങ്ക ഊർ രാജ  Y  Y തമിഴ്
1968 കുഴന്തൈക്കാഗ  Y തമിഴ് ബേബി റാണിയ്ക്ക് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ്, & കണ്ണദാസന് മികച്ച ഗാനരചയിതാവുനുള്ള ദേശീയ പുരസ്കാരവും.
1969 കണ്ണേ പാപ്പ  Y തമിഴ്
1970 വിയറ്റ്നാം വീട്  Y തമിഴ് iതേ പേരിലുള്ള നാടകം ചലച്ചിത്രമാക്കിയത്.
1970 രാമൻ എത്തനയെ രാമനടി  Y  Y തമിഴ് തമിഴിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം
1970 നിലാവെ നീ സാച്ചി  Y തമിഴ്
1970 അംസു ഓർ മുസ്കാൻ  Y ഹിന്ദി കണ്ണേ പാപ്പയുടെ പുനനിർമ്മാണം
1971 ശപതം  Y തമിഴ്
1971 തേനും പാലും  Y തമിഴ്
1972 ജ്ഞാന ഒളി  Y തമിഴ് മികച്ച സംവിധായകനുള്ള ഫിലിം ഫെയർ പുരസ്കാരം – തമിഴ്
1972 പട്ടിക്കാട പട്ടണമ  Y  Y തമിഴ് തമിഴിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം
1972 ദിൽ കാ രാജ  Y ഹിന്ദി തമിഴ് ചിത്രം എങ്ക തങ്ക രാജയുടേ പുനനിർമ്മാണം
1973 പൊന്നുക്ക് തങ്ക മനസ്സ്  Y തമിഴ്
1973 രാജപാർട്ട് രംഗദുരൈ  Y തമിഴ്
1974 മാണിക്യത് തൊട്ടിൽ  Y തമിഴ്
1974 മുരുഗൻ കാട്ടിയ വഴി  Y  Y തമിഴ്
1974 തങ്ക പതക്കം  Y തമിഴ് Based on stage play of same name
1975 കസ്തൂരി വിജയം  Y തമിഴ്
1975 മനിതനും ദൈവമാകലാം  Y തമിഴ് ബുദ്ധിമന്തുടു എന്ന തെലുഗ്ഗ് ചിത്രത്തിന്റെ പുനനിർമ്മാണം
1975 മന്നവൻ വന്താനടി  Y തമിഴ്
1975 പാട്ടും ഭരതമും  Y  Y തമിഴ് ഇരുപത്തഞ്ചാമത് ചിത്രം
1976 ചിത്രാ പൗർണ്ണമി  Y തമിഴ്
1976 പാലൂട്ടി വളർത്ത കിളി  Y തമിഴ്
1976 എന്നൈ പോൽ ഒരുവൻ  Y തമിഴ്
1977 ദേവിയിൻ തിരുമണം  Y തമിഴ്
1978 എൻ കേൾവിക്ക് എന്ന ബദൽ  Y തമിഴ്
1978 ശങ്കർ സലീം സൈമൺ  Y തമിഴ് അമർ അക്ബർ ആന്റണി എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്
1979 ഏണിപ്പടികൾ  Y തമിഴ് സീതമ്മാലക്ഷ്മി എന്ന തെലുഗ് ചിത്രത്തിന്റെ പുനനിർമ്മാണം
1979 വീട്ടുക്ക് വീട് വാസപ്പടി  Y  Y തമിഴ് ഇന്റിന്റി രാമായണം എന്ന തെലുഗ് ചിത്രത്തിന്റെ പുനനിർമ്മാണം
1980 കുരുവിക്കൂട്  Y തമിഴ്
1980 നാൻ നാനേദാൻ  Y തമിഴ്
1981 ആടുകൾ നനൈഗിന്ദ്രാന  Y തമിഴ്
1982 ഹിറ്റ്ലർ ഉമാനാഥ്  Y തമിഴ്
1984 സത്യം നീയേ  Y തമിഴ്
1985 കരൈയെ തൊടാത്ത അലൈഗൾ  Y  Y തമിഴ്
1985 രാം തേരെ കിതനെ നാം  Y ഹിന്ദി രാമൻ എത്തനയെ രാമനടിയുടെ പുനനിർമ്മാണം
1987 ചിന്നക്കുയിൽ പാടുത്  Y തമിഴ്
1992 അഗനി പറവൈ  Y തമിഴ്

മരണം തിരുത്തുക

2003 ഡിസംബർ 16-ന് തന്റെ 75-ആം വയസ്സിൽ ചെന്നൈയിൽ വച്ച് അദ്ദേഹം അന്തരിച്ചു[2].

അവലംബം തിരുത്തുക

  1. "P. Madhavan". cinesouth.com. Archived from the original on 2012-03-25. Retrieved 2 June 2011.
  2. 2.0 2.1 "Film director Madhavan". The Hindu. 17 December 2003. Archived from the original on 2004-01-03. Retrieved 2 June 2011.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പി._മാധവൻ&oldid=3832221" എന്ന താളിൽനിന്ന് ശേഖരിച്ചത്