പി. തിലോത്തമൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിന്റെ നിലവിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയാണ് പി.തിലോത്തമൻ. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ചേർത്തല നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. സി.പി.ഐയുടെ വിദ്യർത്ഥി പ്രസ്ഥാനമായ എ.ഐ.എസ്.എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം.

പി. തിലോത്തമൻ
ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി
ഓഫീസിൽ
മേയ് 25 2016 – മേയ് 3 2021
മുൻഗാമിഅനൂപ് ജേക്കബ്
പിൻഗാമിജി.ആർ. അനിൽ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 13 2006 – മേയ് 3 2021
മുൻഗാമിഎ.കെ. ആന്റണി
പിൻഗാമിപി. പ്രസാദ്
മണ്ഡലംചേർത്തല
വ്യക്തിഗത വിവരങ്ങൾ
ജനനം (1957-11-02) നവംബർ 2, 1957  (66 വയസ്സ്)[1]
ചേർത്തല
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിവി. ഉഷ
കുട്ടികൾഒരു മകൻ, ഒരു മകൾ
മാതാപിതാക്കൾ
  • പരമേശ്വരൻ (അച്ഛൻ)
  • ഗൗരി (അമ്മ)
വസതിചേർത്തല
As of ഓഗസ്റ്റ് 28, 2020
ഉറവിടം: നിയമസഭ

ജീവിത രേഖ തിരുത്തുക

ചേർത്തലയിൽ ശ്രീ പരമേശ്വരന്റെയും ഗൗരിയുടെയും മകനായി 1957 നവംബർ 2ന് ജനനം. ചേർത്തല ശ്രീ നാരായണ കോളേജിൽ നിന്ന് ബിരുദം നേടി. ഭാര്യ ഉഷയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.

വിലാസം- ഉഷസ്, കുറുപ്പൻക്കുളങ്ങര.പി.ഒ, ചേർത്തല, ആലപ്പുഴ-551

രാഷ്ട്രീയ രേഖ തിരുത്തുക

വഹിച്ച സ്ഥാനങ്ങൾ തിരുത്തുക

വഹിച്ച സംഘടനാ സ്ഥാനങ്ങൾ തിരുത്തുക

  • സി.പി.ഐ - പാർട്ടി അംഗം (1977)
  • സി.പി.ഐ - സംസ്ഥാന കൌൺസിൽ അംഗം
  • സി.പി.ഐ - സംസ്ഥാന എക്സിക്യൂട്ടീവ് അംഗം
  • സി.പി.ഐ - ആലപ്പുഴ ജില്ലാ സെക്രട്ടറി
  • സി.പി.ഐ - ചേർത്തല മണ്ഡലം സെക്രട്ടറി
  • എ.ഐ.വൈ.എഫ് - ആലപ്പുഴ ജില്ലാ പ്രസിഡണ്ട്‌
  • എ.ഐ.വൈ.എഫ് - സംസ്ഥാന വൈസ് പ്രസിഡണ്ട്‌
  • കയർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) - സംസ്ഥാന പ്രസിഡണ്ട്‌
  • കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ - ചേർത്തല താലുക്ക് പ്രസിഡണ്ട്‌
  • തീരദേശ മത്സ്യതൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) - ചേർത്തല താലുക്ക് പ്രസിഡണ്ട്‌
  • ചെത്ത് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) - ചേർത്തല താലുക്ക് പ്രസിഡണ്ട്‌
  • ചുമട്ട് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) - ചേർത്തല താലുക്ക് പ്രസിഡണ്ട്‌
  • റേഷൻ ഡീലർസ് അസോസിയേഷൻ - ചേർത്തല താലുക്ക് പ്രസിഡണ്ട്‌
  • കെ.എൽ.ഡി.സി എംപ്ലോയീസ് അസോസിയേഷൻ - ആലപ്പുഴ ജില്ലാ പ്രസിഡണ്ട്‌

അവലംബം തിരുത്തുക

  1. "Shri.P.THILOTHAMAN". http://www.niyamasabha.org/. കേരള നിയമസഭ. Archived from the original on 2015-03-16. Retrieved 25 മെയ് 2016. {{cite web}}: Check date values in: |accessdate= (help); External link in |website= (help)
"https://ml.wikipedia.org/w/index.php?title=പി._തിലോത്തമൻ&oldid=3636636" എന്ന താളിൽനിന്ന് ശേഖരിച്ചത്