പി. കേശവൻ നായർ

(പി. കേശവൻ‌ നായർ‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്രസാഹിത്യകാരന്മാരിലൊരാളാണ് പി. കേശവൻ‌ നായർ(17 ജൂലൈ 1944 - 6 മേയ് 2021). കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ് നേടിയിട്ടുണ്ട്.[1]

പി.കേശവൻ‌ നായർ‌
തൊഴിൽമലയാള ശാസ്ത്രസാഹിത്യകാരൻ
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ് (1997)

ജീവിതരേഖ

തിരുത്തുക

കൊല്ലം ജില്ലയിൽ വെളിയത്ത്, പരമേശ്വരൻ പിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. കൊല്ലം ബോയ്സ് ഹൈസ്കൂൾ, ഫാത്തിമ കോളേജ്, റായിപ്പൂർ ദുർഗ്ഗ ആർട്സ് കോളേജ് എന്നിവടങ്ങളിൽ പഠിച്ചു. 1971 മുതൽ 2005 വരെ സി.പി.ഐ. എം ൽ പ്രവർത്തിച്ചു. സി.ഐ.ടി.യു. കൊല്ലം ജില്ലാ സെക്രട്ടറിയായിരിക്കെ പാർട്ടി അംഗത്വം ഉപേക്ഷിച്ചു.

രാഷ്‌ട്രീയ സാമൂഹ്യ, ട്രേഡ്‌യൂണിയൻ രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. ആനുകാലികങ്ങളിൽ പരിസ്‌ഥിതി ശാസ്‌ത്രലേഖനങ്ങൾ എഴുതാറുണ്ട്[2]. മൂന്ന് വർഷകാലം ഫിസിക്സ് അദ്ധ്യാപകനായി പ്രവർത്തിച്ചു.

1999 - 2001 ലെ വൈദിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ് ഭൗതികത്തിനപ്പുറം എന്ന കൃതിക്ക് ലഭിച്ചു.

  1. http://www.keralasahityaakademi.org/ml_award.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-01. Retrieved 2012-01-13. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പി._കേശവൻ_നായർ&oldid=4084277" എന്ന താളിൽനിന്ന് ശേഖരിച്ചത്