പി.വി. അൻവർ
വ്യവസായിയും, ഇടതുപക്ഷ സഹയാത്രികനും നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് പി.വി. അൻവർ (ജനനം: 26 മേയ് 1967).
പി. വി. അൻവർ | |
---|---|
കേരള നിയമസഭാംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 21 2016 | |
മുൻഗാമി | ആര്യാടൻ മുഹമ്മദ് |
മണ്ഡലം | നിലമ്പൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | എടവണ്ണ | 26 മേയ് 1967
രാഷ്ട്രീയ കക്ഷി | എൽ.ഡി.എഫ്. |
പങ്കാളി | ഷീജ |
കുട്ടികൾ | ഒരു മകനും മൂന്ന് മകളും |
മാതാപിതാക്കൾ |
|
വസതി | പേരകമണ്ണ |
വെബ്‌വിലാസം | www.pvanvar.com |
As of ജൂലൈ 7, 2020 ഉറവിടം: നിയമസഭ |
സിപിഎം പിന്തുണയോടെ ആദ്യമായി എംഎൽഎ ആയിരിക്കെ 2019 ൽ പൊന്നാനി പാർലിമെന്റ് മണ്ഡലത്തിൽ നിന്നും ET മുഹമ്മദ് ബഷീറിനെതിരെ മത്സരിച്ച് 1,93,273 വോട്ടിനു പരാജയപ്പെട്ടു.
ജീവിതരേഖ തിരുത്തുക
എ. ഐ. സി. സി. അംഗവും, സ്വതന്ത്ര സമര സേനാനിയുമായിരുന്ന പി. വി. ഷൌക്കത്തലിയുടെയും മറിയുമ്മയുടെയും മകനായി 1967 മെയ് 26 ന് മലപ്പുറം എടവണ്ണയിൽ ജനനം. മലബാർ ക്രിസ്ത്യൻ കോളേജ് സ്കൂൾ, എം.ഇ.എസ്. മമ്പാട് കോളേജ് എന്നിവിടങ്ങളിൽ പഠനം. എം.ഇ.എസ്.മമ്പാട് കോളേജിൽ യുണിയൻ ജനറൽ സെക്രട്ടറിയും ചെയർമാനുമായിരുന്നു. [1] പതിമൂന്നാമത്തെ കേരള നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2011) ഏറനാട് മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് പി.കെ. ബഷീറിനോട് പരാജയപ്പെട്ടു[2]. പതിനാറാം ലോകസഭാതിരഞ്ഞെടുപ്പിൽ വയനാട് ലോകസഭാ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടു.[3] പതിനാലാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2016) നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും മലയാളചലച്ചിത്ര തിരക്കഥാകൃത്തും, നിർമ്മാതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമായ ആര്യാടൻ ഷൌക്കത്തിനെ തോൽപ്പിച്ച് നിയമസഭയിലെത്തി. നിരവധി വ്യവസായ സംരംഭങ്ങളുടെയും വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും അമരക്കാരനാണ്[4].
തിരഞ്ഞെടുപ്പുകൾ തിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
2019 | പൊന്നാനി ലോകസഭാമണ്ഡലം | ഇ.ടി. മുഹമ്മദ് ബഷീർ | മുസ്ലീം ലീഗ്, യു.ഡി.എഫ് 521824 | പി.വി. അൻവർ | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 328551 | രമ | ബി.ജെ.പി., എൻ.ഡി.എ. 110603 |
അവലംബം തിരുത്തുക
- ↑ http://news.keralakaumudi.com/beta/specials/election2016/news.php?NewsId=TkNSUDAwOTM3OTU=&xP=Q1lC&xDT=MjAxNi0wNC0yMyAxODozMjowMA==&xD=MQ==&cID=MjA=[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://keralaassembly.org/election/assembly_poll.php?year=2011&no=34
- ↑ http://www.ceo.kerala.gov.in/pdf/generalelection2014/GE_2014_DETAILED_RESULT.pdf
- ↑ http://www.myneta.info/kerala2016/candidate.php?candidate_id=95
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-06-01.
- ↑ http://www.keralaassembly.org