ആധുനിക ഒളിമ്പിക്‌ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്‌ ഫ്രഞ്ചുകാരനായ പിയേർ ദെ കൂബെർത്തേനാണ് (Pierre de Frédy, Baron de Coubertin). അദ്ധ്യാപകനും ചരിത്രകാരനുമായിരുന്ന ഇദ്ദേഹം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ സ്ഥാപകൻ എന്ന നിലയിലാണ്‌ പ്രശസ്തിയാർജ്ജിച്ചത്.

Baron Pierre de Coubertin
പിയേർ ദെ കൂബെർത്തേൻ

പദവിയിൽ
1896 – 1925
മുൻഗാമി Demetrius Vikelas
പിൻഗാമി Henri de Baillet-Latour
Godefroy de Blonay (Acting)

ജനനം (1863-01-01)1 ജനുവരി 1863
Paris, France
മരണം 2 ഫെബ്രുവരി 1937(1937-02-02) (പ്രായം 74)
Geneva, Switzerland

പേരിനു പിന്നിൽ തിരുത്തുക

ആദ്യകാലം തിരുത്തുക

ഫ്രാൻസിലെ ഒരു സമ്പന്നകുടുംബത്തിൽ 1863 ജനുവരി 1-നാണ്‌ പിയറി ദെ കുബേർത്തിൻ ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ കായികരംഗത്തോട് വലിയ കമ്പമുണ്ടായിരുന്ന ആ കുട്ടി കുതിരസവാരിയും ജിംനാസ്റ്റിക്സും വഞ്ചി തുഴയലുമൊക്കെ പഠിക്കാൻ തുടങ്ങി. പ്രഭുകുടുംബത്തിലെ അംഗമായിട്ടും പാരീസിലെ പാർക്കുകളിലൂടെ അവൻ ഓട്ടം പരിശീലിച്ചു.

കായികരംഗം തിരുത്തുക

ആളുകൾ തമ്മിലുള്ള ചങ്ങാത്തത്തിനും പരസ്പരസഹകരണത്തിനും സ്പോർട്‌സ്‌ നല്ലൊരു മരുന്നാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. തമ്മിൽ പോരടിച്ചുനശിക്കുന്ന യൂറോപ്യൻ ഭരണാധികാരികൾക്ക്‌ സമാധാനത്തിന്റെയും ശാന്തിയുടെയും പാത കാട്ടിക്കൊടുക്കാൻ സ്പോർട്‌സിനു കഴിയും എന്നദ്ദേഹം കണക്കുകൂട്ടി.

സ്പ്പോർട്‌സിനെ അവഗണിക്കുന്ന ഫ്രഞ്ച്‌ വിദ്യാഭ്യാസരീതിയെ കുബേർത്തിൻ വെറുത്തു. അപ്പോഴാണ്‌ ഇംഗ്ലണ്ടിലെ വിക്റ്റോറിയൻ പബ്ലിക്‌ സ്കൂളുകളിൽ സ്പോർട്‌സിനു നൽകുന്ന പ്രാധാന്യത്തെകുറിച്ച്‌ അദ്ദേഹം മനസ്സിലാക്കിയത്‌. അതിനെക്കുറിച്ച്‌ വിശദമായി പഠിക്കാൻ കുബേർത്തിൻ പ്രഭു ഇംഗ്ലണ്ടിലെ ഷ്രോപ്ഷയർ ഗ്രാമത്തിലേക്ക്‌ ഒരു പഠനയാത്ര തന്നെ നടത്തി. അവിടെയുള്ള ഡോ. ബ്രൂക്ക്‌ എന്നയാൾ സ്ഥാപിച്ച മച്ച്‌ വെൻലോക്ക്‌ ഒളിംബിയൻ സൊസൈറ്റി വളരെ പ്രശസ്തമായിരുന്നു.

സ്പോർട്‌സ്‌ വിദ്യാഭ്യാസത്തിന്‌ പ്രചാരം സൃഷ്ടിക്കാൻ കുബേർത്തിൻ പിന്നീട്‌ ജർമനിയിലും സ്വീഡനിലും അമേരിക്കയിലുമൊക്കെ പര്യടനങ്ങൾ‍ നടത്തി. കുബേർത്തിന്റെ ആശയങ്ങളോട്‌ ഈ രാജ്യങ്ങളിലെ വലിയൊരു വിഭാഗം താൽപര്യം പ്രകടിപ്പിച്ചു. തിരികെ പാരീസിലെത്തിയ കുബേർത്തിൻ പ്രഭു രാജ്യാന്തര കായികമൽസരങ്ങളെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരുന്നു. പക്ഷേ, പാരീസിലെ പ്രഭുക്കന്മാർ ഇതൊരു ഭ്രാന്തൻ ചിന്തയായാണ്‌ കണക്കാക്കിയത്‌.

ഒളിമ്പിൿസ് തിരുത്തുക

സ്വന്തം നാട്ടിൽനിന്ന് കാര്യമായ പിന്തുണ കിട്ടിയില്ലെങ്കിലും മറ്റു പല രാജ്യങ്ങളിലെയും കായികപ്രേമികളും സംഘടനകളും ഒളിമ്പിക്‌ പ്രസ്ഥാനത്തിന്‌ പിന്തുണ നൽകി. തുടർന്ന് 1894-ൽ പാരീസിൽ ചേർന്ന യോഗം, രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റിക്കു രൂപം നൽകുകയും ആദ്യ ഒളിമ്പിക്സ്‌ ഗ്രീസിന്റെ തലസ്ഥാനമായ ഏതൻസിൽ വച്ചുനടത്താൻ തീരുമാനിക്കുകയുംചെയ്തു. 1896-ൽ കുബേർത്തിൻ ഈ കമ്മിറ്റിയുടെ പ്രസിഡന്റായി. ഇത്രയൊക്കെ കഷ്ടപ്പടുകൾ സഹിച്ചിട്ടും സ്വന്തം രാജ്യം ഒരിക്കലും അദ്ദേഹത്തെ വേണ്ട വിധത്തിൽ ആദരിച്ചിരുന്നില്ല. പ്രശസ്തമായ ദേശീയബഹുമതികളൊന്നും ലഭിക്കാതെയാണ്‌ അദ്ദേഹം അന്തരിച്ചത്‌.

1896 മുതൽ 1925 വരെ ഇന്റർനാഷനൽ ഒളിമ്പിക്‌ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു. ഒളിമ്പിക്‌ കമ്മിറ്റിയുടെ ചരിത്രത്തിൽ ഏറ്റവും അധികം കാലം പ്രസിഡന്റായിരുന്നത്‌ അദ്ദേഹമായിരുന്നു-29 വർഷം. ഇക്കാലയളവിൽ അദ്ദേഹം 7 ഒളിമ്പിക്സുകളാണ്‌ സംഘ്ടിപ്പിച്ചത്‌. ജീവിതത്തിൽ ജയിക്കുകയല്ല പ്രധാനം, നല്ലവണ്ണം പൊരുതുകയാണ് എന്നാണ്‌ അദ്ദേഹം പറഞ്ഞത്. 1937 സെപ്റ്റംബർ 2-ന്‌ സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

അദ്ദേഹത്തിന്റെ രചനകൾ തിരുത്തുക

കുബർത്തേന്റെ വിവിധ് ജേണലുകളിലും മാഗസിനിലും വന്ന രചനകൾ.[1][2]

  • Une Campagne de 21 ans. Paris: Librairie de l'Éducation Physique. 1908.
  • La Chronique de France (7 vols.). Auxerre and Paris: Lanier. 1900–1906.
  • L'Éducation anglaise en France. Paris: Hachette. 1889.
  • L'Éducation en Angleterre. Paris: Hachette. 1888.
  • Essais de psychologie sportive. Lausanne: Payot. 1913.
  • L'Évolution française sous la Troisième République. Paris: Hachette. 1896.
  • France Since 1814. New York: Macmillan. 1900.
  • La Gymnastique utilitaire. Paris: Alcan. 1905.
  • Histoire universelle (4 vols.). Aix-en-Provence: Société de l'histoire universelle. 1919.
  • Mémoires olympiques. Lausanne: Bureau international de pédagogie sportive. 1931.
  • Notes sur l'éducation publique. Paris: Hachette. 1901.
  • Pages d'histoire contemporaine. Paris: Plon. 1908.
  • Pédagogie sportive. Paris: Crés. 1922.
  • Le Respect Mutuel. Paris: Alean. 1915.
  • Souvenirs d'Amérique et de Grèce. Paris: Hachette. 1897.
  • Universités transatlantiques. Paris: Hachette. 1890.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  1. MacAloon, pp. 340–342
  2. Full bibliography of Сoubertin's writings Archived 2011-07-06 at the Wayback Machine.. coubertin.ch
"https://ml.wikipedia.org/w/index.php?title=പിയേർ_ദെ_കൂബെർത്തേൻ&oldid=3777943" എന്ന താളിൽനിന്ന് ശേഖരിച്ചത്