1992 ലെ സുപ്രീം കോടതിയുടെ മണ്ഡൽ വിധിന്യായതിന്റെ വെളിച്ചത്തിൽ 1993-ലാണ് ദേശീയ പിന്നാക്കവിഭാഗ കമ്മീഷൻ രൂപവത്കരിക്കുന്നത് .അദർ ബാക്ക്വേർഡ് ക്ലാസ്സസ്സ്(ഒ.ബി.സി) പട്ടികയിൽ ഏതെങ്കിലും സമുദായത്തെ ഉള്പ്പെടുത്തുന്നതും ഒഴിവാക്കുന്നതും പരിശോധിച്ച് സർക്കാരിനു ഉപദേശം നൽകുകയാണ് പിന്നാക്കവിഭാഗ കമ്മീഷന്റെ ചുമതല. ഉപദേശം നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. ഒരു ചെയർപ്പേഴ്സണും മൂന്ന് അംഗങ്ങളും ആണ് പിന്നാക്കവിഭാഗ കമ്മീഷനിലുളത്.