പാസി മഡോണ

ഡൊണാറ്റെല്ലോ സൃഷ്ടിച്ച മാർബിൾ റിലീഫ് ശില്പം

ഡൊണാറ്റെല്ലോ സൃഷ്ടിച്ച ചതുരാകൃതിയിലുള്ള "സ്റ്റിയാസിയാറ്റോ" മാർബിൾ റിലീഫ് ശില്പമാണ് പാസി മഡോണ. [1][2]1425-1430 കാലഘട്ടത്തിൽ, ഡൊണാറ്റെല്ലോ മൈക്കലോസോയുമായുള്ള സഹകരണത്തിന്റെ തുടക്കത്തിൽ ഫ്ലോറൻസിലെ പാലാസോ പസ്സി ഡെല്ലാ കോംഗിയൂറയിൽ ഇത് സ്വകാര്യ ഭക്തിക്കായി നിർമ്മിച്ചതാകാം.[3]ഇത് വളരെ ജനപ്രിയമായിരുന്നു കൂടാതെ നിരവധി പകർപ്പുകളിൽ അറിയപ്പെടുന്നു.

The Pazzi Madonna
കലാകാരൻDonatello
വർഷം1425 - 1430
Mediummarble relief sculpture
അളവുകൾ74,5 cm × 69,5 cm (29,3 in × 27,3 in)
സ്ഥാനംBode-Museum, Berlin
Studio copy, Louvre

മുക്കാൽ ഭാഗം നീളമുള്ള കന്യകാമറിയം ക്രിസ്തുവായ കുട്ടിയെ കൈകളിൽ പിടിച്ചിരിക്കുന്നു. രണ്ടുപേരെയും ഹാലോകളാൽ കാണിച്ചിട്ടില്ല പകരം അവരുടെ ആർദ്രവും തീവ്രവുമായ അടുപ്പത്തിന് ഊന്നൽ നൽകികൊണ്ട് ബൈസന്റൈൻ ആർട്ടിലെ എലൂസ-ടൈപ്പ് ഐക്കണിലൂടെ പ്രമേയം വിപുലീകരിക്കുന്നു. കുട്ടി അമ്മയുടെ അടുത്തേക്ക് കൈ നീട്ടുന്നു. പക്ഷേ അവരുടെ രണ്ട് ആശയ പ്രകാശനം ദുഃഖകരമാണ്. കന്യക തന്റെ മകന്റെ ഭാവി കഷ്ടാനുഭവത്തെ പ്രതിഫലിപ്പിക്കുന്നു.

അവലംബം തിരുത്തുക

  1. "Catalogue entry by Neville Rowley". Archived from the original on 2020-09-16. Retrieved 2020-12-26.
  2. (in Italian) AA.VV., La collezione di sculture al Bode-Museum, Prestel, Monaco di Baviera, 2011. ISBN 978-3-7913-4260-3
  3. (in German) Rolf C. Wirtz, Donatello, Könemann, Colonia 1998. ISBN 3-8290-4546-8
"https://ml.wikipedia.org/w/index.php?title=പാസി_മഡോണ&oldid=3823155" എന്ന താളിൽനിന്ന് ശേഖരിച്ചത്