ഭരതൻ സംവിധാനം ചെയ്ത് 1981 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പാളങ്ങൾ. ജോൺപോൾ ആണ് തിരക്കഥ . ഗോപി, സറീന വഹാബ്, നെടുമുടി വേണു തുടങ്ങിയവർ പ്രധാനവേഷങ്ങൾ അഭിനയിച്ച ഈ ചിത്രത്തിന്റെ മിക്കവാറും ഭാഗങ്ങൾ ഷൊർണ്ണൂരും പരിസരങ്ങളിലും ആണ് ചിത്രീകരിച്ചിരിക്കുന്നത്. എൻ ജിൻ ഡ്രൈവർമാരായ വാസുവും രാമൻ കുട്ടിയുമീ അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും അതിനു കാരണക്കാരാകുന്ന സ്ത്രീവിഷയവും ആണ് കഥാതന്തു. പൂവച്ചൽ ഖാദർ എഴുതിയ ഈ ചലച്ചിത്രത്തിലെ പാട്ടുകൾക്ക് ഈണം പകർന്നത് ജോൺസനാണ്[1]

അഭിനേതാക്കൾ[2] തിരുത്തുക

അഭിനേതാവ് കഥാപാത്രം
നെടുമുടി വേണു രാമൻകുട്ടി
സറീനാ വഹാബ് ഉഷ
ഭരത് ഗോപി വാസുമേനോൻ
ശങ്കർ രവി
ബഹദൂർ വർക്കി
അടൂർ ഭവാനി രാമൻകുട്ടിയുടെ അമ്മ
കെ.പി.എ.സി. ലളിത ഗീത

സംഗീതം[3] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഏതോ ജന്മ കല്പനയിൽ ഉണ്ണിമേനോൻ, വാണി ജയറാം ഹംസധ്വനി
2 പൂകൊണ്ടുപൂമൂടി കെ.ജെ. യേശുദാസ് വാണി ജയറാം

അവലംബം തിരുത്തുക

  1. http://malayalasangeetham.info/m.php?3381
  2. "പാളങ്ങൾ". www.m3db.com. Retrieved 2017-02-28.
  3. "പാളങ്ങൾ". www.malayalachalachithram.com. Retrieved 2017-02-28.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=പാളങ്ങൾ&oldid=2684345" എന്ന താളിൽനിന്ന് ശേഖരിച്ചത്