പഞ്ചവാദ്യം മുഖ്യധാരയിൽ എത്തുന്നതിനു മുൻപേ തന്നെ എറണാകുളം ജില്ലയിലെ രാമമംഗലം പ്രദേശത്ത് പ്രയോഗത്തിലുണ്ടായിരുന്ന വാദ്യസംഗീതകലാരൂപമാണ് പരിഷവാദ്യം.[1][2][3] മധ്യകേരളത്തിൽ പ്രതിഷ്ഠ സമയത്തും, ബ്രഹ്മകലശം അഭിഷേകം ചെയൂന്ന സമയങ്ങളിലും പരിഷവാദ്യം ആയിരുന്നു കൊട്ടിയിരുന്നത് കാല ക്രമേണ അത് പഞ്ചവാദ്യത്തിനു വഴി മാറിക്കൊടുത്തു. മറ്റു മേളങ്ങളെപ്പോലെ തന്നെ "കൊട്ടികൂർപ്പിക്കൾ" (പിരമിഡ്) ശൈലിയാണ് പരിഷവാദ്യത്തിനുമുള്ളത്.

പരിഷവാദ്യം

പേരിനുപിന്നിൽ തിരുത്തുക

പാരിഷദ വാദ്യം എന്നത് ലോപിച്ചാണ് പരിഷവാദ്യം എന്ന പേര് വന്നത്. ദേവന്മാരെ ആനയിക്കുവാൻ ദേവ പാരിഷദന്മാർ (ഭൃത്യന്മാർ) വായിച്ചിരുന്ന വാദ്യം എന്ന അർഥത്തിലാണ് പരിഷവാദ്യം എന്നുപയോഗിക്കുന്നത്.

താളപദ്ധതി തിരുത്തുക

തിമില, "അച്ഛൻ ചെണ്ട" ("വീക്കൻ ചെണ്ട"), "ഇലത്താളം" എന്നിവയ്ക്കാണ് പരിഷവാദ്യത്തിൽ ഉപയോഗിക്കുന്ന വാദ്യങ്ങളിൽ പ്രാധാന്യം. കൂടാതെ "കുഴൽ", "കൊമ്പ്" "ഇടയ്ക്ക" ഇവ അകമ്പടി സേവിക്കുന്നു.

മുഖ്യമായും മൂന്ന് ഘട്ടങ്ങൾ ആണ് പരിഷവാദ്യത്തിൽ ഉള്ളത്. അതിൽ ആദ്യത്തേത്‌ ഒറ്റക്കോൽ ഇരികിട എന്ന ഏകതാളത്തിലുള്ള കൊട്ടുകളാണ്. ഇതിൽ വീക്കൻ ചെണ്ടയുടെ ഒരു കൊട്ട് കഴിഞ്ഞു അടുത്ത കൊട്ട് വരെ തിമിലക്കാര്ക്ക് 32 അക്ഷരവും, കാലം മുറുകുമ്പോൾ 16 അക്ഷരവും 8 അക്ഷരവും 4 അക്ഷരവുമായി കൊട്ടാവുന്നതാണ്. 4 അക്ഷരമാവുന്ന സമയത്തിന് ഇരികിട എന്ന് പറയുന്നു.

രണ്ടാമത്തെ ഘട്ടം ചെണ്ടക്കൂറ് എന്നറിയപ്പെടുന്ന തൃപുട താളത്തിലുള്ള കൊട്ടുകൾ ആണ്. ഇവ, 28, 14, 7, 3.5 എന്നീ അക്ഷര കാലങ്ങളിൽ നാല് കാലങ്ങളായി കൊട്ടുന്നു. അവസാനം മറ്റെല്ലാ മേളങ്ങളെയും പോലെ തന്നെ ഏകാതാളത്തിൽ(രണ്ടക്ഷരകാലം) അവസാനിക്കുന്നു.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. http://www.hindu.com/thehindu/thscrip/print.pl?file=2006062300890200.htm&date=2006/06/23/&prd=fr&[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-25. Retrieved 2013-07-15.
  3. https://www.youtube.com/watch?v=602_xgvaOTM
"https://ml.wikipedia.org/w/index.php?title=പരിഷവാദ്യം&oldid=3660960" എന്ന താളിൽനിന്ന് ശേഖരിച്ചത്