പമേല റെൻഡി-വാഗ്നർ (ജനനം: ജോയ് പമേല വാഗ്നർ, 7 മെയ് 1971) ഒരു ഓസ്ട്രിയൻ വൈദ്യനും, പരിസ്ഥിതി പ്രവർത്തകയും, ഫെമിനിസ്റ്റും, ട്രേഡ് യൂണിയൻ നേതാവും രാഷ്ട്രീയക്കാരിയുമാണ്. 2018 നവംബർ മുതൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (SPÖ) ചെയർവുമണായി സേവനമനുഷ്ഠിക്കുന്നു. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയെ നയിക്കുന്ന ആദ്യ വനിതയാണ് അവർ.[1][2]

പമേല റെൻഡി-വാഗ്നർ
പമേല റെൻഡി-വാഗ്നർ 2021 ഒക്ടോബറിൽ.
Chair of the Social Democratic Party
പദവിയിൽ
ഓഫീസിൽ
24 November 2018
മുൻഗാമിക്രിസ്റ്റ്യൻ കേൺ
Minister of Health and Women
ഓഫീസിൽ
8 March 2017 – 18 December 2017
ചാൻസലർക്രിസ്റ്റ്യൻ കേൺ
മുൻഗാമിസബൈൻ ഒബർഹോസർ
പിൻഗാമിബീറ്റെ ഹാർട്ടിംഗർ-ക്ലെയിൻ
ഫലകം:NCA MP
പദവിയിൽ
ഓഫീസിൽ
9 November 2017
നാമനിർദേശിച്ചത്ക്രിസ്റ്റ്യൻ കേൺ
AffiliationSocial Democratic Party
വ്യക്തിഗത വിവരങ്ങൾ
ജനനം
ജോയ് പമേല വാഗ്നർ

(1971-05-07) 7 മേയ് 1971  (53 വയസ്സ്)
വിയന്ന, ഓസ്ട്രിയ
രാഷ്ട്രീയ കക്ഷിസോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി
പങ്കാളിMichael Rendi
കുട്ടികൾ2
വിദ്യാഭ്യാസംUniversity of Vienna (MD)
London School of Hygiene & Tropical Medicine (MSc)
വെബ്‌വിലാസംOfficial website

2011 മുതൽ 2017 വരെയുള്ള കാലത്ത് ഫെഡറൽ ആരോഗ്യ മന്ത്രാലയത്തിൽ പബ്ലിക് ഹെൽത്ത് ഡയറക്ടർ ജനറലായി അവർ സേവനമനുഷ്ടിച്ചിരുന്നു. 2017 മാർച്ച് മുതൽ ഡിസംബർ വരെയുള്ള കാലത്ത് ആരോഗ്യ-വനിതാ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2017-ലെ തിരഞ്ഞെടുപ്പിൽ SPÖ-യുടെ ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റെൻഡി-വാഗ്നർ, 2018 ഒക്ടോബറിൽ പാർലമെന്ററി പാർട്ടി നേതാവായി.[3][4] 2019-ലെ തിരഞ്ഞെടുപ്പിൽ അവർ SPÖയുടെ പ്രധാന സ്ഥാനാർത്ഥിയായിരുന്നു.[5]

ആദ്യകാലജീവിതം തിരുത്തുക

വോൾഫ്ഗാങ്ങിന്റെയും ക്രിസ്റ്റീൻ വാഗ്നറുടെയും (മുമ്പ്, നീ ഷാബിറ്റ്ഷർ) മകളായി വിയന്നയിൽ ജനിച്ച ജോയ് പമേല വാഗ്നർ ഫേവറിറ്റൻ ജില്ലയിലാണ് വളർന്നത്. മാതാപിതാക്കൾ വിവാഹമോചനം നേടിയപ്പോൾ അവൾ അമ്മയോടൊപ്പം താമസിച്ചു. അവൾ മൈഡ്‌ലിംഗിലെ GRG 12 ഏൾഗാസ്സെ സെക്കൻററി വിദ്യാലയത്തിൽ പഠിക്കുകയും 1989-ൽ ബിരുദം നേടുകയും ചെയ്തു.[6] തുടർന്ന് വിയന്ന യൂണിവേഴ്‌സിറ്റിയിൽ വൈദ്യശാസ്ത്രം പഠിച്ച അവർ 1996-ൽ ഡോക്ടറേറ്റ് നേടി.[7]

സ്വകാര്യ ജീവിതം തിരുത്തുക

റെണ്ടി-വാഗ്നറുടെ മാതാവ് ഒരു കിന്റർഗാർട്ടൻ അധ്യാപികയും പിതാവ് സോഷ്യൽ സൈക്കോളജി പ്രൊഫസറുമായിരുന്നു. പതിവ് സമ്പർക്കങ്ങളിലൂടെ അവളുടെ രാഷ്ട്രീയവുമായി ഇടപഴകിയ പിതാവ് അവൾക്ക് രാഷ്ട്രീയ, ഫെമിനിസ്റ്റ് ആശയങ്ങൾ പരിചയപ്പെടുത്തി. അവൾക്ക് രണ്ട് അർദ്ധസഹോദരന്മാരുണ്ട്. പമേല റെൻഡി-വാഗ്നർ ഇസ്രായേലിലെ മുൻ ഓസ്ട്രിയൻ അംബാസഡറും മുൻ ചാൻസലറി മന്ത്രി തോമസ് ഡ്രോസ്ഡയുടെ (SPÖ) കാബിനറ്റ് മേധാവിയുമായ മൈക്കൽ റെൻഡിയെ വിവാഹം കഴിച്ചു. അദ്ദേഹത്തോടൊപ്പം അവർക്ക് രണ്ട് പെൺമക്കളുമുണ്ട്.[8]

അവലംബം തിരുത്തുക

  1. "Austrian Social Democrats set to crown first woman leader". Politico. 23 September 2018.
  2. "Rendi-Wagner is elected as SPÖ party leader". ORF (in ജർമ്മൻ). 24 November 2018.
  3. "Dr. Pamela Rendi-Wagner, MSc". National Council (in ജർമ്മൻ). Retrieved 4 December 2021.
  4. "SPÖ presidium designate Rendi-Wagner as party leader". Der Standard (in ജർമ്മൻ). 22 September 2018.
  5. "Rendi-Wagner is SPÖ lead candidate". ORF (in ജർമ്മൻ). 28 May 2019.
  6. "The school of Kurz and Rendi-Wagner: the cradle of elites, Erlgasse". Kurier (in ജർമ്മൻ). 7 October 2018.
  7. "Dr. Pamela Rendi-Wagner, MSc". National Council (in ജർമ്മൻ). Retrieved 4 December 2021.
  8. "Pamela Rendi-Wagner: Much more than the better half". Oberösterreichische Nachrichten (in ജർമ്മൻ). 4 June 2011.
"https://ml.wikipedia.org/w/index.php?title=പമേല_റെൻഡി-വാഗ്നർ&oldid=3838734" എന്ന താളിൽനിന്ന് ശേഖരിച്ചത്