ഡൽഹിയിലെ മെഹ്രൗളി പൈതൃക പ്രദേശത്ത് സൈദുൽ അജൈബ് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഉദ്യാനമാണ് പഞ്ചേന്ദ്രിയ ഉദ്യാനം അഥവാ ഗാർഡൻ ഓഫ് ഫൈവ് സെൻസസ് ( ഇംഗ്ലീഷ്: The Garden of Five Senses; ഹിന്ദി: पंच इंद्रीय उद्यान). ഇരുപത് ഏക്കറിലധികം വിസ്തൃതിയുണ്ട് ഈ ഉദ്യാനത്തിന്. ഡൽഹി കേന്ദ്രമാക്കിയ പ്രശസ്ത വാസ്തുശില്പി പ്രദീപ് സച്ദേവയാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ഡൽഹി വിനോദസഞ്ചാര ഗതാഗത വികസന കോർപ്പറേഷനും(DTDC) ഡൽഹി ഗവ്ണ്മെന്റ്റും കൂടിചേർന്നാണ് ഈ ഉദ്യാനം വികസിപ്പിച്ചെടുത്തത്. 10.5കോടി രൂപ മുതൽമുടക്കിൽ 3 വർഷങ്ങൾക്കൊണ്ടാണ് തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 2003 ഫെബ്രുവരിയിൽ പൊതുജനങ്ങൾക്കയി ഉദ്യാനം തുറന്നുകൊടുത്തു. ഭാഗികമായി പാറകൾ നിറഞ്ഞ ഭൂപ്രകൃതിയുള്ള ഒരു പ്രദേശത്താണ് പഞ്ചേന്ദ്രിയ ഉദ്യാനം സ്ഥിതിചെയ്യുന്നത്. മുഗൾ ശൈലിക്ക് സമാനമായ ഉദ്യാനങ്ങൾ, ആമ്പൽ പൊയ്കകൾ, മുളങ്കൂട്ടങ്ങൾ, ഔഷധസസ്യത്തോട്ടം, സൗരോർജ്ജ ഉദ്യാനം തുടങ്ങിയവയെല്ലാം ഇവിടെ കാണാൻ സാധിക്കും. [1][2][3]

പഞ്ചേദ്രിയ ഉദ്യാനത്തിലുള്ള ഒരു ആധുനിക ശില്പം

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Garden of Five Senses Archived 2011-09-24 at the Wayback Machine. at Vigyan Prasar, Govt. of India
  2. "Splash of colours in new garden". The Times of India. Feb 19, 2003. Archived from the original on 2012-02-19. Retrieved 2013-08-01.
  3. "A treat for the senses". The Times of India. Feb 22, 2003. Archived from the original on 2011-09-13. Retrieved 2013-08-01.


പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പഞ്ചേന്ദ്രിയ_ഉദ്യാനം&oldid=3660898" എന്ന താളിൽനിന്ന് ശേഖരിച്ചത്