പത്രങ്ങൾ, ആനുകാലികങ്ങൾ, ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ, ഗ്രന്ഥങ്ങൾ,വിജ്ഞാനകോശങ്ങൾ,പ്രസംഗങ്ങൾ,മറ്റു ആവിഷ്കാരങ്ങൾ തുടങ്ങിയവ, അവയുടെ നിഷ്പക്ഷതയേയും മുൻവിധിരാഹിത്യത്തേയും ബാധിക്കും വിധം ഏതെങ്കിലുമൊരു വീക്ഷണഗതിയോടോ തത്ത്വസംഹിതയോടോ കാട്ടുന്ന ചായ്‌വിനെയാണ് പക്ഷപാതം (ഇംഗ്ലീഷ്:Bias) എന്നു വിളിക്കുന്നത്. വാർത്തയുടെയോ സംഭവത്തിന്റെയോ തർക്കവിഷയത്തിന്റെയോ ചില വശങ്ങൾ അറിഞ്ഞുകൊണ്ട് അവഗണിക്കുന്നതും മുൻവിധിയോടെ സമീപിക്കുന്നതും പക്ഷപാതത്തെ സൂചിപ്പിക്കുന്നു. മാധ്യമങ്ങളെ, പ്രത്യേകിച്ചും വാർത്തകളെ കുറിച്ചുള്ള പൊതുസം‌വാദങ്ങളിലെ മുഖ്യ വിഷയമാണ്‌ പക്ഷപാതം. സംഭവങ്ങളുടെ മാധ്യമപ്രതിനിധാനവുമായി ബന്ധപ്പെട്ടതാണ്‌ പക്ഷപാതത്തിന്റെ പ്രശ്നം. ഇതിനെ വ്യക്തിനിഷ്ഠമായ ഒരു സം‌വർഗ്ഗമായി ഒരു പക്ഷേ പരിഗണിക്കാവുന്നതാണ്‌.

Wiktionary
Wiktionary
പക്ഷപാതം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അവലംബം തിരുത്തുക

മാധ്യമ നിഘണ്ടു-ഡി.സി. വിജ്ഞാനകോശ നിഘണ്ടു പരമ്പര 2003

"https://ml.wikipedia.org/w/index.php?title=പക്ഷപാതം&oldid=1697969" എന്ന താളിൽനിന്ന് ശേഖരിച്ചത്