വടക്കേ അമേരിക്കൻ വൻ‌കരയിൽ കാണപ്പെടുന്ന ഒരു പക്ഷിയാണ് നോർത്തേൺ കാർഡിനൽ. റോമൻ കത്തോലിക്കാ സഭയിലെ കർദ്ദിനാൾമാരുടെ ചുവന്ന മേൽക്കുപ്പായത്തിന്റെ നിറമുള്ളതിനാലാണ് ഈ പേരു ലഭിച്ചത്. "റെഡ് ബേർഡ്" "വിർജീനിയ നൈറ്റിംഗേൽ" എന്നിങ്ങനെയും അറിയപ്പെടുന്നു. അഴകാർന്ന ചുവപ്പു നിറത്തിലുള്ള ഈ കിളികൾ ഒരു കാലത്ത് അമേരിക്കയിൽ വ്യാപകമായി കൂട്ടിലടച്ച് വളർത്തപ്പെട്ടിരുന്നെങ്കിലും 1918ലെ പ്രത്യേക നിയമപ്രകാരം ഇതു നിരോധിച്ചു.

നോർത്തേൺ കാർഡിനൽ
Northern Cardinal
ആൺകിളി, അമേരിക്കയിലെ ഒഹിയോയിൽ നിന്നും
പെൺകിളി, അധികം വർണ്ണാഭയില്ലാതെ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. cardinalis
Binomial name
Cardinalis cardinalis
(Linnaeus, 1758)

രൂപം തിരുത്തുക

ഏകദേശം 9 ഇഞ്ച് നീളമുള്ള നോർത്തേൺ കാർഡിനൽ ഒരു പാടുംകിളിയാണ്. ആൺകിളികൾക്ക് ആകർഷകമായ ചുവപ്പു നിറമുണ്ട്. രൂപത്തിൽ സമാനമാണെങ്കിലും അത്ര മനോഹരമല്ലാത്ത ഇളം തവിട്ടു നിറമാണ് പെൺകിളികളുടേത്. ആൺകിളികളുടെ ചുവന്ന കൊക്കിനു ചുറ്റും കറുപ്പുനിറമാണുള്ളതെങ്കിൽ പെൺകിളികൾക്ക് ഈ ഭാഗം ചാരനിറമായിരിക്കും. രണ്ടു കിളികൾക്കും തലയിൽ നീണ്ടതൊപ്പിപോലെ ഏതാനും രോമങ്ങൾ നീണ്ടുനിൽക്കും. കിളിക്കുഞ്ഞുങ്ങൾക്ക് പെൺ‌ കാർഡിനലിന്റെ നിറമാണ്.

ആവാസം തിരുത്തുക

അമേരിക്കയുടെ കിഴക്ക്, തെക്ക് ഭാഗങ്ങളിലാണ് കാർഡിനലുകൾ ധാരാളമായി കാണപ്പെടുന്നത്. കാനഡയുടെ തെക്കുകിഴക്ക് പ്രദേശങ്ങളിലും മെക്സിക്കോ, ഗോട്ടിമാല, ബെലീസ് എന്നീ രാജ്യങ്ങളിലും ഈ പക്ഷികളുണ്ട്. ചെറുകാടുകളും, ഗ്രാമപ്രദേശങ്ങളിലെ കുറ്റിക്കാടുകളുമാണ് ഈ പക്ഷികളുടെ ആവാസ കേന്ദ്രങ്ങൾ. സാധാരണ നിലയിൽ ഇവ ദേശാടനം ചെയ്യാറില്ല. പ്രതികൂലമായ കാലാവസ്ഥയോ ഭക്ഷ്യ ക്ഷാമമോ ഉണ്ടെങ്കിൽ മാത്രം വാസസ്ഥലം മാറ്റാറുണ്ട്. പതിനഞ്ചു വർഷം വരെ ആയുസുണ്ട് ഈ കിളികൾക്ക്.

പ്രത്യേകതകൾ തിരുത്തുക

 
പെൺ‌കിളി

അമേരിക്കയിലെ നോർത്ത് കരോളിന, വെസ്റ്റ് വെർജീനിയ, ഒഹായോ, ഇല്ലിനോയി, ഇന്ത്യാന, കെന്റക്കി, വിർജീനിയ എന്നീ സംസ്ഥാനങ്ങളുടെ ദേശീയ പക്ഷിയാണ് നോർത്തേൺ കാർഡിനൽ. അമേരിക്കയിൽ പ്രത്യേക നിയമപ്രകാരം ഈ കിളികളെ വേട്ടയാടുന്നതും കൂട്ടിലടയ്ക്കുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്.

അവലംബം തിരുത്തുക

  1. "Species factsheet: Cardinalis cardinalis". BirdLife International. Archived from the original on 2011-09-21. Retrieved 2007-11-06.


"https://ml.wikipedia.org/w/index.php?title=നോർത്തേൺ_കാർഡിനൽ&oldid=3660848" എന്ന താളിൽനിന്ന് ശേഖരിച്ചത്