നോബുലെ മഹ്‌ലസേല

ദക്ഷിണാഫ്രിക്കൻ നടി

ഒരു ദക്ഷിണാഫ്രിക്കൻ നടിയും മോഡലുമാണ് നോബുലെ മിമി മഹ്‌ലസേല (ജനനം: 10 ഏപ്രിൽ 1982).[1]ജനപ്രിയ സീരിയൽ 7 ഡി ലാനിലെ 'അഗ്ഗി എൻ‌ഗ്‌വെൻ‌യ-മെയിൻ‌ജീസ്' എന്ന കഥാപാത്രത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[2]

നോബുലെ മഹ്‌ലസേല
ജനനം
നോബുലെ മിമി മഹ്‌ലസേല

(1982-04-10) ഏപ്രിൽ 10, 1982  (42 വയസ്സ്)
ദേശീയതദക്ഷിണാഫ്രിക്കൻ
വിദ്യാഭ്യാസംവേവർലി ഗേൾസ് ഹൈസ്‌കൂൾ
കലാലയംഷ്വാനെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി
തൊഴിൽനടി
സജീവ കാലം2010–present

സ്വകാര്യ ജീവിതം തിരുത്തുക

1982 ഏപ്രിൽ 10 ന് ദക്ഷിണാഫ്രിക്കയിലെ സോവെറ്റോയിലെ ബരഗ്വനാഥ് ആശുപത്രിയിൽ മഹ്‌ലസേല ജനിച്ചു. 1999-ൽ ജോഹന്നാസ്ബർഗിലെ വേവർലി ഗേൾസ് ഹൈസ്കൂളിൽ കലാലയ പ്രവേശനം ചെയ്തു. തുടർന്ന് ഷ്വാനെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി (ടി.യു.ടി) എന്നറിയപ്പെടുന്ന പ്രിട്ടോറിയ ടെക്‌നിക്കോണിൽ നിന്ന് നാടകം പഠിച്ചു.[3]

കരിയർ തിരുത്തുക

ടെലിവിഷൻ രംഗത്തു പ്രവേശിക്കുന്നതിനുമുമ്പ് ഒരു എബി‌എസ്‌എ ഇൻ-ഹൗസ് പരസ്യത്തിനായി അവർ ഒരു ‘സെക്രട്ടറി’ ആയി അഭിനയിച്ചു.[4]2012 ൽ മാഡ് ബഡ്ഡീസ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് പ്രവേശിച്ച അവർ 'ഫീമെയ്ൽ ട്രാഫിക് കോപ്പ്' എന്ന ചെറിയ വേഷം ചെയ്തു. 2016-ൽ മൈ ഫാദേഴ്‌സ് വാർ എന്ന ചിത്രത്തിൽ 'എൻതറ്റി' എന്ന വേഷം ചെയ്തു.

2010 മുതൽ പ്രശസ്തമായ ടെലിവിഷൻ സീരിയൽ 7de ലാനിൽ 'ആഗീ എൻ‌ഗ്‌വെൻ‌യ-മെയിന്റ്ജീസ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[5]ഈ വേഷം വളരെയധികം പ്രചാരം നേടി.

ഫിലിമോഗ്രാഫി തിരുത്തുക

Year Film Role Genre Ref.
2010 7 ഡി ലാൻ അഗ്ഗി എൻ‌ഗ്‌വെൻ‌യ-മെയിൻ‌ജീസ് TV സീരീസ്
2012 മാഡ് ബുഡ്ഡീസ് ഫീമെയ്ൽ ട്രാഫിക് കോപ്പ് ഫിലിം
2016 മൈ ഫാദേഴ്‌സ് വാർ എൻതറ്റി ഫിലിം

അവലംബം തിരുത്തുക

  1. "'I felt I made bad choices in my life'- 7de Laan's Aggie on overcoming doubt". Times Live. Retrieved 2020-11-28. {{cite web}}: |archive-date= requires |archive-url= (help)
  2. "Nobuhle Mahlasela: 'Size does not determine who you are'". Times Live. Retrieved 2020-11-28. {{cite web}}: |archive-date= requires |archive-url= (help)
  3. "Nobuhle Mimi Mahlasela interview". Afternoon Express. Retrieved 2020-11-28. {{cite web}}: |archive-date= requires |archive-url= (help)
  4. "7de Laan Nobuhle's headache: Why am I attracting all these young guys?". Times Live. Retrieved 2020-11-28. {{cite web}}: |archive-date= requires |archive-url= (help)
  5. "Actress Nobuhle Mimi Mahlasela has had enough of cyberbullies: 'If you don't like what I post, just unfollow'". news24. Retrieved 2020-11-28. {{cite web}}: |archive-date= requires |archive-url= (help)

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നോബുലെ_മഹ്‌ലസേല&oldid=3959936" എന്ന താളിൽനിന്ന് ശേഖരിച്ചത്