ഒരു കാട വർഗ്ഗമാണ് നീലമാറൻ കാട. (ശാസ്ത്രീയ നാമം: Coturnix chinensis chinensis) ഇംഗ്ലീഷിൽ Blue-breasted Quail , Asian Blue Quail, Chinese Painted Quail, King Quail എന്നൊക്കെ പേരുകളുണ്ട്.

നീലമാറൻ കാട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. chinensis
Binomial name
Excalfactoria chinensis
Linnaeus, 1766
Coturnix chinensis

കരിമാറൻ‌ കാടകളേക്കാൾ ചെറിയവയാണ്. പൂവന് പുരികം, നെറ്റി, കഴുത്തിന്റെ വശങ്ങൾ, മാറിടത്തിന്റെ താഴെ പകുതി, ദേഹത്തിന്റെ വശങ്ങൾ എന്നിവ ചാരനിറം കലർന്ന നീലനിറമാണ്. ബാക്കി എല്ലാ ഭാഗവും തവിട്ടുനിറമാണ്. താടി കറുത്തതാണ്. താടിയുടെ രണ്ടു വശവും വെള്ളനിറമാണ്. തൊണ്ടയുടെ താഴെ വെളുത്തനിറമാണ്.

ജീവിത കാലം തിരുത്തുക

സാദാരണ ആയി 5-7 കൊല്ലം ആണ് ജീവിത കാലം നല്ല സംരക്ഷണയിൽ 17 കൊല്ലം വരെ ജീവിക്കും.

ഡിസംബറിനും മാർച്ചിനും ഇടക്കാണ് മുട്ടകളിടുന്നത്. മണ്ണിൽ ചെറിയ കുഴികൾ ഉണ്ടാക്കിയാണ് മുട്ടകളിടുന്നത്.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നീലമാറൻ_കാട&oldid=3805673" എന്ന താളിൽനിന്ന് ശേഖരിച്ചത്