നീതു സിംഗ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

നീതു സിംഗ് (ജനനം 8 ജൂലൈ1958) ഒരു ഇന്ത്യൻ ഭാഷാ സിനിമയായ ഹിന്ദി ചലച്ചിത്ര അഭിനേത്രി ആണു്. 8 വയസ്സുള്ളപ്പോൾ ബേബി സോണിയ എന്ന പേരിലാണ് ചലച്ചിത്രാഭിനയം ആരംഭിക്കുന്നത്. 1966-ലെ സൂരജ് എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ഈ ബാലതാരം അരങ്ങേറ്റം കുറിച്ചത്. 1966-ൽ ദസ് ലാഖ് എന്ന ചലച്ചിത്രത്തിൽ രൂപ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയ ജീവിതം തുടർന്നു. ദൊ കലിയാൻ എന്ന ചലച്ചിത്രത്തിൽ ഇരട്ടകഥാപാത്രങ്ങളെ അഭിനയിച്ചുകൊണ്ട് ചലച്ചിത്രരംഗത്ത് ചുവടുറപ്പിച്ചു. പവിത്രപാപി, വാരീസ് എന്നീ ചലച്ചിത്രങ്ങളിൽ ബാലതാരമായി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നീതു സിംഗ്
Neetu Singh in 2012
ജനനം (1958-07-08) 8 ജൂലൈ 1958  (65 വയസ്സ്)
തൊഴിൽActress
സജീവ കാലം1966–1983, 2009–present
ജീവിതപങ്കാളി(കൾ)Rishi Kapoor (m. 1980)
കുട്ടികൾ2 (including Ranbir Kapoor)

1973-ൽ റിക്ഷാവാലയിൽ നായികയായി അഭിനയിച്ചുകൊണ്ട് 1973 മുതൽ1983 വരെ 50-ഓളം ചലച്ചിത്രങ്ങളിൽ പിന്നീട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി. 1980-ൽ സഹ അഭിനേതാവായ ഋഷികപൂറിനെ വിവാഹം ചെയ്യുകയും1983 -ൽ വിവാഹത്തിനുശേഷം ചലച്ചിത്രരംഗം ഉപേക്ഷിക്കുകയും ചെയ്തു. 26 വർഷത്തെ ഇടവേളയ്ക്കുശേഷം ലൗവ് ആജ് കൽ (2009), ദോ ദൂനി ഖർ (2010), ജബ് തക് ഹായ് ജാൻ (2012) എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്രരംഗത്തേയ്ക്ക് വീണ്ടും സജീവമാകുകയും ചെയ്തു. 2013-ൽ നീതു സിംഗ് ഭർത്താവ് ഋഷികപൂറും മകൻ രൺബീർകപൂറും ചേർന്ന് ഒന്നിച്ചഭിനയിച്ച കോമഡി ചലച്ചിത്രം ബേശരം വിജയമായിരുന്നില്ല.

Singh with husband Rishi Kapoor at Rakesh Roshan’s birthday bash in 2017

സിനിമകൾ തിരുത്തുക

അവലംബം തിരുത്തുക

  1. Raheja, Dinesh (9 ഏപ്രിൽ 2003). "The unforgettable Neetu Singh". Rediff.com. Retrieved 25 ജൂലൈ 2016.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നീതു_സിംഗ്&oldid=3621544" എന്ന താളിൽനിന്ന് ശേഖരിച്ചത്