കൊല്ലം ജില്ലയിൽ ദേശീയ പാതയിൽ അഷ്ടമുടിക്കായലിന് കുറുകെ 422.5 മീറ്റർ നീളമള്ള പാലമാണ് നീണ്ടകര പാലം. 1972 ഫെബ്രുവരി 24ന് പൊതുമരാമത്ത് മന്ത്രി ടി.കെ. ദിവാകരനാണ‌് നീണ്ടകര പാലം ഉദ്ഘാടനം ചെയ്തത‌്. നടപ്പാതയുമുണ്ട്. കൊല്ലം, ചവറ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നീണ്ടകര പാലം ജില്ലയിലെ ഏറ്റവും നീളംകൂടിയ പാലമായിരുന്നു. അഷ്ടമുടിക്കായലിൽ തന്നെ ദളവാപുരത്ത് അടുത്തിടെ പാലം വന്നതോടെ നീണ്ടകര നീളത്തിൽ രണ്ടാം സ്ഥാനത്തായി.[1]

നീണ്ടകര പാലം
നീണ്ടകര പാലം
Carriesവാഹനങ്ങളും കാൽനടക്കാരും
Crossesഅഷ്ടമുടിക്കായൽ
Localeകൊല്ലം
സവിശേഷതകൾ
മൊത്തം നീളം422.5 മീറ്റർ
ചരിത്രം
തുറന്നത്1972 ഫെബ്രുവരി 24

ആദ്യ പാലം തിരുത്തുക

റാണി സേതു ലക്ഷ്മി ഭായിയുടെ കാലത്താണ് നീണ്ടകരയിലെ ആദ്യ പാലം നിർമ്മിക്കപ്പെട്ടത്. 1925 മേയ് 5 ന് ദിവാനായിരുന്ന എം.ഇ. വാട്ട്സിന്റെ ഉത്തരവനുസരിച്ച് പണി ആരംഭിച്ചു. ഇംഗ്ലണ്ടിൽ നിന്നും ബ്രെയ്ത്ത് വെയിറ്റ് കമ്പനിയുടെ പ്രതിനിധികളെ ക്ഷണിച്ച്, അവർ വന്നു പഠനം നടത്തിയ ശേഷമായിരുന്നു നിർമ്മാണം. പാലം പണിക്കാവശ്യമായ വിവിധ നിർമ്മാണ സാമഗ്രികളും യന്ത്രങ്ങളും ഇംഗ്ലണ്ടിൽ നിന്നു കപ്പൽ മാർഗം കൊണ്ടു വരികയായിരുന്നു. പതിനൊന്നു മാസം കൊണ്ട് പണി പൂർത്തിയായി. ഉരുക്കും തടിയും ഉപയോഗിച്ച് ഗർഡർ സംവിധാനത്തിൽ 1338 അടി നീളത്തിൽ നിർമ്മിച്ച പാലം 1930 ൽ റാണി സേതു ലക്ഷ്മി ഭായി ഉദ്ഘാടനം ചെയ്തു.[2]

ദേശീയപാത വികസനം തിരുത്തുക

ദേശീയപാത 66 നാലുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കാലപ്പഴക്കത്താൽ അടിത്തറയും തൂണുകളും ബലക്ഷയമാണെന്ന് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതിനായി ബാർഹോൾ ചെയ്തും മുങ്ങിത്താണുമായിരുന്നു വിദഗ്ധ പരിശോധന. വെള്ളത്തിന് അടിയിൽ തൂണിന്റെ ഭാഗം ദുർബലപ്പെട്ടുവെന്നും കോൺക്രീറ്റ് അടർന്നുതുടങ്ങിയെന്നും കണ്ടെത്തിയിരുന്നു. നിലവിലെ പാലത്തിന് ഇരുവശത്തുമായി 45 മീറ്റർ വീതം സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരിക. സ്ഥലംഅളന്നുതിട്ടപ്പെടുത്തുന്ന പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. ആദ്യം നിലവിലെ പാലത്തിന്റെ ഇടതുഭാഗത്തായി രണ്ടുവരി പാലം നിർമിക്കും. ഈ പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തതിന് ശേഷം പാലം പൊളിക്കുകയും രണ്ടാമത്തെ രണ്ടു വരിപാത വലതുഭാഗത്തായി നിർമ്മിക്കുകയും ചെയ്യാനാണ് പദ്ധതി.[3]

അവലംബം തിരുത്തുക

  1. "നീണ്ടകര പാലം പൊളിക്കുന്നു കുലുങ്ങാതെ ഓർമകളുണ്ടാകും". ദേശാഭിമാനി. ജൂലൈ 15, 2019. Archived from the original on 2020-08-20. Retrieved ഓഗസ്റ്റ് 20, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  2. സദാശിവൻ, ടി.ഡി (2005). തിരുവിതാംകൂർ ചരിത്രത്തിൽ തൃക്കരുവാ പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകം. കൊല്ലം: ഭരത സാംസ്കാരിക വേദി. p. 205.
  3. "കടലും കായലും സുന്ദര കാഴ്ച്ചയും; നീണ്ടകരയ്ക്കിനി പുതിയ പാലം". മനോരമ ന്യൂസ്. August 1, 2019. Archived from the original on 2020-08-20. Retrieved August 21, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=നീണ്ടകര_പാലം&oldid=3971343" എന്ന താളിൽനിന്ന് ശേഖരിച്ചത്