നിസ്സഹകരണ പ്രസ്ഥാനം മലബാറിൽ (1932)

1931 ൽ ലണ്ടനിൽവെച്ച് നടന്ന വട്ടമേശ സമ്മേളനത്തിന്റെ പരാജയത്തെ തുടർന്ന് 1932 ജനുവരിയിൽ ആരംഭിച്ച രണ്ടാം നിസ്സഹകരണ പ്രസ്ഥാനത്തിൽ മലബാർ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ബ്രിട്ടിഷ് ഗവൺമെന്റ് കോൺഗ്രസ്സിനെ നിയമവിരുദ്ധമായ ഒരു സംഘടന എന്ന് പ്രഖ്യാപിക്കുകയും, പ്രക്ഷോഭം അടിച്ചേല്പിക്കുന്നതിനായുള്ള തുടർച്ചയായ നിയമങ്ങൾ പുറപ്പെടുവിച്ചു.
എന്നിരുന്നാലും, ആയിരക്കണക്കിന് ആളുകൾ പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ മുന്നോട്ടു വന്നു. വിദേശ വസ്തുക്കളും കള്ളുഷാപ്പുകളും പ്രസ്ഥാനം ബഹിഷ്കരിച്ചു. 1932 സെപ്റ്റംബറിൽ കോഴിക്കോടിൽ നടന്ന ആറാമത് കേരള രാഷ്ട്രീയ സമ്മേളനത്തിൽ പങ്കെടുത്ത നാന്നൂറ് പ്രതിനിധികൾ അറസ്റ്റിലായി.[1] സമ്മേളനത്തിൽ പങ്കാളികളായിരുന്നു വലിയൊരു വിഭാഗം സ്ത്രീകളും അറസ്റ്റ് ചെയ്യപ്പെട്ടു.അതിൽ ഒരാളായിരുന്നു കമല ഭായ് പ്രഭു (തലശ്ശേരിയിലെ എൽ. എസ്. പ്രഭുവിന്റെ പത്നി). കോടതിയുടെ പിഴയായ ആയിരം രൂപ അടക്കാൻ വിസമ്മതിച്ച അവരുടെ താലി അടക്കമുള്ള സ്വർണ്ണ ആഭരണങ്ങൾ കോടതി പിടിച്ചെടുത്തു.[2] കോടതിയുടെ ഈ പ്രവർത്തനം രാജ്യമൊട്ടാകെ അറിയപ്പെടുകയും, രാജ്യമൊട്ടാകെയുള്ള വ്യാപക പ്രതിഷേധങ്ങൾക്ക് ഇത് കാരണമാവുകയും ചെയ്തു. മദ്രാസ് അസംബ്ലിയിൽ വി. പി. നാരായണൻ നബ്യാർ പ്രശ്നം ഉയർത്തുകയും എസ്. സത്യമൂർത്തി അത് പാർലമെന്റിൽ ഏറ്റെടുക്കുകയും ചെയ്തപ്പോൾ ബ്രിട്ടീഷ് പാർലമെന്റിൽ പ്രശ്നം ഉയർന്നു. തുടർന്ന് മദ്രാസ് ഗവണ്മെന്റ് സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും താലി തിരികെ നൽകുകയും ചെയ്തു.[3] 1935 മേയ് മാസത്തിൽ നിസ്സഹകരണ പ്രസ്ഥാനം ഔദ്യോഗികമായി പിൻവലിക്കപ്പെട്ടു.

പ്രധാന ആളുകൾ തിരുത്തുക

  • വി. പി. നാരായണൻ നബ്യാർ
  • കമല ഭായ് പ്രഭു
  • എസ്. സത്യമൂർത്തി

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. https://en.wikipedia.org/wiki/History_of_Kozhikode#National_movement
  2. https://keralapsc.gov.in/index.php?option=com_docman&task=doc_view&gid=22305&Itemid=15
  3. http://www.thalassery.info/personality/kamala_bhai.htm

പുറം കണ്ണികൾ തിരുത്തുക