എ.ഡി. 325ൽ ചേർന്ന നിഖ്യാ സാർവ്വത്രിക സുന്നഹദോസിൽ ക്രോഡീകരിച്ച വിശ്വാസാചാരങ്ങളുടെ ഏറ്റുപറച്ചിലാണ് നിഖ്യാ വിശ്വാസപ്രമാണം.[1] ത്രിത്വവിശ്വാസമാണ് ഈ വിശ്വാസപ്രമാണത്തിന്റെ കാതലായ വസ്തുത. ലോകത്തിലെ മുഖ്യധാരാ ക്രൈസ്തവരിൽ ഭൂരിഭാഗവും അംഗീകരിക്കുന്ന വിശ്വാസപ്രമാണമാണിത്. പെന്തക്കോസ്ത് സഭകൾ ഈ വിശ്വാസപ്രമാണത്തിന്റെ ഏറിയപങ്കും വിശ്വാസസംബന്ധമായി അംഗീകരിക്കുന്നുണ്ടെങ്കിലും ഒരു ഏറ്റുപറയേണ്ട പ്രമാണം എന്ന നിലയിൽ ഇതിന്റെ ആധികാരികതയെ തള്ളിക്കളയുന്നു. യഹോവയുടെ സാക്ഷികൾ പോലെയുള്ള ചില വിഭാഗങ്ങൾ ഈ വിശ്വാസപ്രമാണത്തെ പൂർണമായി അംഗീകരിക്കുന്നില്ല. കേരളത്തിലെ ഭൂരിഭാഗം ക്രൈസ്തവസഭകളും എല്ലാ വിശ്വാസപരമായ ചടങ്ങുകളുടെയും ഭാഗമായി ഈ വിശ്വാസപ്രമാണം ഏറ്റുചൊല്ലാറുണ്ട്.

വിശ്വാസപ്രമാണത്തിന്റെ പൂർണ്ണരൂപം തിരുത്തുക

കേരളത്തിലെ സുറിയാനി സഭകൾ, നേരിയ ചില വ്യത്യാസങ്ങളോടെ താഴെപ്പറയുന്ന വിശ്വാസപ്രമാണമാണ് ഉപയോഗിക്കുന്നത്;

സർവ്വശക്തനായ പിതാവായ ;

ആകാശത്തിന്റെയും ഭൂമിയുടെയും; കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ; സകലത്തിന്റെയും സ്രഷ്ടാവുമായ; സത്യ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.

ദൈവത്തിന്റെ ഏകപുത്രനും;

സർവ്വലോകങ്ങൾക്കും മുൻപെ; പിതാവിൽനിന്ന് ജനിച്ചവനും; പ്രകാശത്തിൽനിന്നുള്ള പ്രകാശവും; സത്യദൈവത്തിൽനിന്നുള്ള സത്യദൈവവും; ജനിച്ചവനും സൃഷ്ടിയല്ലാത്തവനും; തത്വത്തിൽ പിതാവിനോട് ഏകത്വം ഉള്ളവനും; സകലസൃഷ്ടിക്കും മുഖാന്തരമായവനും; മനുഷ്യരായ ഞങ്ങൾക്കും ഞങ്ങളുടെ രക്ഷക്കും വേണ്ടി; സ്വർഗത്തിൽനിന്നും ഇറങ്ങി; വിശുദ്ധ റൂഹായാൽ വിശുദ്ധ കന്യകമറിയാമിൽനിന്നും ജഡമെടുത്ത് മനുഷ്യനായി; പൊന്തിയൂസ് പീലാത്തോസിന്റെ നാളുകളിൽ; ഞങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ട്; കഷ്ടതയനുഭവിച്ച് മരിച്ച് അടക്കപ്പെട്ട്; തിരുഹിതപ്രകാരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ്; സ്വർഗത്തിലേക്ക് കരേറി, തന്റെ പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നവനും; അവസാനമില്ലാത്ത രാജത്വമുള്ളവനും; ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ; തന്റെ മഹാപ്രഭാവത്തോടെ വരുവാനിരിക്കുന്നവനുമായ; യേശുമിശിഹാ ആയ ഏക കർത്താവിലും ഞങ്ങൾ വിശ്വസിക്കുന്നു.

സകലത്തെയും ജീവിപ്പിക്കുന്ന കർത്താവും;

പിതാവിൽനിന്ന് പുറപ്പെട്ട്; പിതാവിനോടും പുത്രനോടുംകൂടെ വന്ദിക്കപ്പെട്ട് സ്തുതിക്കപ്പെടുന്നവനും; നിബിയന്മാരും ശ്ലീഹന്മാരും മുഖാന്തരം സംസാരിച്ചവനുമായ; ജീവനും വിശുദ്ധിയുമുള്ള ഏക റൂഹായിലും; കാതോലികവും ശ്ലൈഹികവുമായ ഏക വിശുദ്ധ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു.

പാപമോചനത്തിനുള്ള മാമോദീസ;

ഒന്ന് മാത്രമെന്ന് ഞങ്ങൾ ഏറ്റുപറഞ്ഞ്; മരിച്ചവരുടെ ഉയിർപ്പിനും; വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ ജീവനും; ഞങ്ങൾ നോക്കിപ്പാർക്കയും ചെയ്യുന്നു, ആമീൻ.

അവലംബം തിരുത്തുക

  1. ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ ചരിത്രം - വില്യം കാൾ പ്ലാക്കർ 1988 ISBN 0-664-24057-7 pages 52-53
"https://ml.wikipedia.org/w/index.php?title=നിഖ്യാ_വിശ്വാസപ്രമാണം&oldid=3902956" എന്ന താളിൽനിന്ന് ശേഖരിച്ചത്