ഇന്തോമലേഷ്യ മേഖലയിലും പശ്ചിമഘട്ടത്തിൽ തെക്കൻ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും അവിടവിടെയായി കാണപ്പെടുന്ന ഒരു ഇലപൊഴിക്കും മരമാണ് നരിവേങ്ങ അഥവാ കുരങ്ങാടി (ശാസ്ത്രീയനാമം: Acrocarpus fraxinifolius). പശ്ചിമഘട്ടത്തിലെ 1300 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ ഇത് കാണപ്പെടുന്നു. ഇത് കരിങ്ങോടി, മലംകൊന്ന, മലവേപ്പ്‌, നെല്ലാര, ചുവപ്പ്‌ അകിൽ, കാരാങ്ങൻ എന്നെല്ലാം പേരുകളുണ്ട്[1].

നരിവേങ്ങ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
A. fraxinifolius
Binomial name
Acrocarpus fraxinifolius
Arn.
Synonyms
  • Acrocarpus combretiflorus Teijsm. & Binn.
  • Acrocarpus fraxinifolius var. guangxiensis S.L.Mo & Y.Wei
  • Acrocarpus grandis (Miq.) Miq.
  • Mezoneurum grande Miq.


രൂപവിവരണം തിരുത്തുക

ഏകദേശം 30-60 മീറ്റർ വരെ ഉയരം വയ്ക്കുന്നു. ഉരുണ്ട തടിയാണുള്ളത്. ആകെ ഉയരത്തിന്റെ മുക്കാൽ ഭാഗം വരെ ശിഖരങ്ങൾ കാണാറില്ല. വേരുകൾ നാലര മീറ്റർ വരെ ആഴ്‌ന്നിറങ്ങാറുണ്ട്‌. ഏഷ്യൻ വംശജനാണെങ്കിലും ലോകത്തിന്റെ പലഭാഗങ്ങളിലും നട്ടുവളർത്തുന്നു. വിത്തുവഴിയാണ്‌ വിതരണം.

ഉപയോഗങ്ങൾ തിരുത്തുക

ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. തേനീച്ചകൾക്ക്‌ തേനിന്റെ നല്ലൊരു ഉറവിടമാണു ഇതിന്റെ പൂക്കൾ. മണ്ണൊലിപ്പിനെ തടയുവാനുള്ള കഴിവ്‌ നരിവേങ്ങയ്ക്ക്‌ നന്നായിട്ടുണ്ട്‌. കാപ്പി, ചായത്തോട്ടങ്ങളിൽ തണലിന്‌ വളർത്താൻ ഈ മരം ഉപയോഗിക്കുന്നുണ്ട്‌. [2]

 
തൈകൾ, കെനിയയിൽ നിന്നും.

Medias തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-29. Retrieved 2012-10-21.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-13. Retrieved 2012-10-21.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നരിവേങ്ങ&oldid=3970372" എന്ന താളിൽനിന്ന് ശേഖരിച്ചത്