ഒരു പാകിസ്ഥാൻ ധ്രുവ സാഹസികയും ബഹിരാകാശയാത്രികയും ആണ് നമീറ സലിം. ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും എത്തിയ ആദ്യത്തെ പാകിസ്ഥാനിയായ ഇവർ. വിർജിൻ ഗാലക്‌ടിക്കിന്റെ ഭാവിയിലെ വാണിജ്യ ബഹിരാകാശ ലൈനറിനായി ടിക്കറ്റ് വാങ്ങിയ ആദ്യത്തെ 100 ബഹിരാകാശ സഞ്ചാരികളിൽ ഒരാളാണ്.[3][4][5] ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ഇവരുടെ ശ്രമത്തെ തുടർന്ന് 2011 ൽ പാകിസ്ഥാൻ സർക്കാരിന്റെ ശുപാർശപ്രകാരം നമീറ സലിം മൊണാക്കോയിലെ പാകിസ്ഥാന്റെ ഓണററി കോൺസലായി നിയമിക്കപ്പെട്ടു.[6]

നമിറ സലിം
Namira Salim in 2020
ജനനം
Namira Salim

Karachi, Pakistan
കലാലയംColumbia University[1]
Hofstra University[2]
തൊഴിൽFounder and Executive Chairperson of Space Trust, artist
അറിയപ്പെടുന്നത്Founder Astronaut of Virgin Galactic, First Pakistani at the North and South Poles, first Asian to skydive (tandem) Mount Everest, during First Everest Skydive 2008.
പുരസ്കാരങ്ങൾTamgha-e-Imtiaz (Medal of Excellence), 2011
Power 100 Trailblazer Award, 2013
Femina Middle East Women Award, 2016
വെബ്സൈറ്റ്namirasalim.com


2011 മാർച്ച് 23 ന് കായികരംഗത്തെ നമിറ നേടിയ നേട്ടങ്ങൾ , ധ്രുവങ്ങളിലേക്കുള്ള യാത്രകളും എവറസ്റ്റ് സ്കൈ ഡൈവിംഗ് ഇവന്റും ഉൾപ്പെടെ പരിഗണിച്ച പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി നമിറ സലീമിന് തംഘ-ഇ-ഇംതിയാസ് (മെഡൽ ഓഫ് എക്സലൻസ്) സമ്മാനിച്ചു.[7] അന്താരാഷ്ട്ര സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇവരുടെ ശ്രമങ്ങൾക്ക് 2013 സെപ്റ്റംബറിൽ ലണ്ടനിൽ വെച്ച് പാകിസ്ഥാൻ പവർ 100 പവർ 100 ട്രയൽബ്ലേസർ അവാർഡ് നൽകി, അവരുടെ "വിമൻ പവർ 100" പട്ടികയിൽ ഉൾപ്പെടുത്തി.[8]

അവലംബം തിരുത്തുക

  1. https://magazine.columbia.edu/article/airfare-common-man
  2. www.Hofstra.edu/alumni/atom/aotm_mar08.html
  3. Nag, Esha (23 March 2008). "Gulfnews: Pioneering women of pakistan". Gulf News. Archived from the original on 6 September 2008. Retrieved 2019-05-19.
  4. https://www.newindianexpress.com/world/2019/sep/09/pakistans-first-astronaut-namira-salim-congratulates-isro-on-chandrayaan-2-2031143.html
  5. https://timesofindia.indiatimes.com/world/pakistan/pak-astronaut-congratulates-isro-on-chandrayaan-2/articleshow/71045012.cms
  6. Zara Khan,"Namira Salim to Become the First Pakistani to Visit Space", pk.mashable.com,.
  7. Ashfaq Ahmed "Pakistani woman adventurer wins top civil award", gulfnews.com, April 2, 2011.
  8. "Namira Salim awarded Power 100 Trailblazer Award". Daily Times (Pakistan). Archived from the original on 24 March 2016.
"https://ml.wikipedia.org/w/index.php?title=നമിറ_സലിം&oldid=3552346" എന്ന താളിൽനിന്ന് ശേഖരിച്ചത്