ദ ലോർഡ് ഓഫ് ദ റിങ്സ്

ജെ.ആർ.ആർ. റ്റോൾകീൻ എഴുതിയ ഒരു ഫാന്റസി നോവൽ

ജെ.ആർ.ആർ. റ്റോൾകീൻ എഴുതിയ ഒരു അതികാൽപനിക നോവലാണ് ദ ലോർഡ് ഓഫ് ദ റിങ്സ്. അദ്ദേഹത്തിന്റെ ദ ഹോബിറ്റ് എന്ന കൃതിയുടെ അനുബന്ധം എന്ന നിലയിൽ എഴുതിത്തുടങ്ങിയ ഇത് ക്രമേണ അതിനേക്കാൾ വലിയ കഥയായി വളർന്നു. 1937 മുതൽ 1949 വരെയുള്ള കാലയളവിൽ പലഘട്ടങ്ങളിലായാണ് ഈ നോവൽ എഴുതപ്പെട്ടത്. അതിൽ ഭൂരിഭാഗവും എഴുതപ്പെട്ടത് രണ്ടാം ലോക മഹായുദ്ധം നടന്നുകൊണ്ടിരിക്കുമ്പോഴായിരന്നു. ഒറ്റ വാല്യമായി ഉദ്ദേശിച്ചാണ് എഴുതപ്പെട്ടതെങ്കിലും 1954 ലും 1955 ലുമായി മൂന്ന് വാല്യങ്ങളായാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് പലതവണ വീണ്ടും അച്ചടിക്കപ്പെടുകയും പല ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുകയും ചെയ്ത ഈ നോവൽ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധവും സ്വാധീനം ചെലുത്തിയതുമായ ഒരു സാഹിത്യ കൃതിയായി മാറി.

ദ ലോർഡ് ഓഫ് ദ റിങ്സ്
ലോർഡ് ഓഫ് ദ റിങ്സ് ഒരു പതിപ്പിന്റെ മൂന്ന് വാല്യങ്ങളുടെ മുൻതാളുകൾ
കർത്താവ്ജെ.ആർ.ആർ. റ്റോൾകീൻ
രാജ്യം യുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംHigh fantasy, Adventure novel, Heroic romance
പ്രസാധകർഅലെൻ & അൺവിൻ
പ്രസിദ്ധീകരിച്ച തിയതി
1954 ഉം 1955 ഉം
മാധ്യമംPrint (Hardback & Paperback)
ഏടുകൾ1216 pp (total pages)
മുമ്പത്തെ പുസ്തകംദ ഹോബിറ്റ്

ഒരു സമാന്തര ചരിത്രാതീതകാലത്താണ് കഥ നടക്കുന്നത്. മദ്ധ്യ ഭൂമിയിലെ മൂന്നാം യുഗം. മദ്ധ്യ ഭൂമിയിൽ മനുഷ്യരും മറ്റ് ഹ്യൂമനോയിഡുകളും (ഹോബിറ്റുകൾ, എൽഫുകൾ, ഡ്വാർഫുകൾ, ഓർക്കുകൾ) യഥാർത്ഥവും കാല്പനികവുമായ മറ്റ് പല ജന്തുക്കളും (എന്റുകൾ, വാർഗുകൾ, ബൽറോഗുകൾ, ട്രോളുകൾ...) വസിക്കുന്നു. ഒരു മുൻ യുഗത്തിൽ ലോർഡ് സോറോൺ നിർമിച്ച ശക്തിയുടെ മോതിരം (The Ring of Power) എന്ന ഒരു മോതിരത്തെ കേന്ദ്രീകരിച്ചാണ് നോവലിന്റെ കഥ.

സിനിമയിൽ തിരുത്തുക

ലോർഡ്‌ ഓഫ് ദ റിങ്‌സ് മൂന്ന് ചിത്രങ്ങൾ ഉൾപെടുന്ന ഒരു പരമ്പരയായി ഇറങ്ങുകയുണ്ടായി. ദ ലോർഡ് ഓഫ് ദ റിങ്സ്: ദ ഫെലോഷിപ്പ് ഓഫ് ദ റിങ് (2001), ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റ്റു ടവേഴ്സ് (2002), ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ് (2003) എന്നിവയാണവ. ഒരേ കഥയുടെ തുടർച്ചയായാണ് സിനിമ ഇറങ്ങിയിട്ടുള്ളത് . ഇതിൽ മൂന്നാം ഭാഗത്തിന് വിവിധയിനത്തിലായി 11 അക്കാദമി അവാർഡുകൾ ലഭിക്കുകയുണ്ടായി.

"https://ml.wikipedia.org/w/index.php?title=ദ_ലോർഡ്_ഓഫ്_ദ_റിങ്സ്&oldid=2686749" എന്ന താളിൽനിന്ന് ശേഖരിച്ചത്