ലഡാക്കിന് സമീപമുള്ള ഇന്ത്യൻ ഭൂപ്രദേശമാണ് ദൗലത് ബെഗ് ഓൾഡി. സമുദ്രനിരപ്പിൽനിന്ന് 16,700 അടി ഉയരത്തിലുള്ള ഈ സ്ഥലത്താണ് ലോകത്തെ ഏറ്റവും ഉയർന്ന വിമാനത്താവളമുള്ളത്. 1962ലെ യുദ്ധകാലത്താണ് ഇന്ത്യ ഇവിടെ വിമാനത്താവളം സ്ഥാപിച്ചത്.

ദൗലത് ബെഗ് ഓൾഡി
പട്ടാളത്താവളം
Country India
StateJammu and Kashmir
DistrictLeh
ഉയരം
5,100 മീ(16,700 അടി)
Languages
 • OfficialUrdu
സമയമേഖലUTC+5:30 (IST)
ലഡാക്കിന്റെ വടക്കേ അറ്റത്താണ് ദൗലത് ബെഗ് ഓൾഡി

2013 ലെ ചൈനീസ് കടന്നു കയറ്റം തിരുത്തുക

2013 ഏപ്രിൽ 15 ന് ലഡാക്കിന് സമീപമുള്ള ദെപ്‌സാങ് താഴ്‌വരയിൽ ഇന്ത്യയുടെ ഭൂഭാഗത്ത് 10 കിലോമീറ്റർ ഉള്ളിൽക്കടന്ന് ചൈന പോസ്റ്റ് സ്ഥാപിച്ചു. ദൗലത് ബെഗ് ഓൾഡിയിലെ ഇന്ത്യയുടെ നിർമിതികൾ നീക്കം ചെയ്യണമെന്നായിരുന്നു ചൈനയുടെ ആവശ്യം.[1] നേർക്കുനേർ നിലയുറപ്പിച്ചിരുന്ന ഇന്ത്യയുടെയും ചൈനയുടെയും സൈനികർ, ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത ഉന്നതതല യോഗത്തിൽ ഉണ്ടായ ധാരണയെ തുടർന്ന് പിന്മാറി.[2] രണ്ട് ചൈനീസ് ഹെലികോപ്റ്ററുകൾ ഇന്ത്യയുടെ ആകാശ മേഖലയിലേക്ക് കടന്നു കയറി, ചൈനീസ് പോസ്റ്റിലെ പട്ടാളക്കാർക്ക് ആഹാരവും മറ്റും എത്തിച്ചിരുന്നു.[3]

അവലംബം തിരുത്തുക

  1. പി.എസ്. നിർമ്മല (7 മെയ് 2013). "ചൈനയും ഇന്ത്യയും ടെന്റുകൾ പൊളിച്ചുമാറ്റി നിയന്ത്രണരേഖയിലെ തത്സ്ഥിതി പുനഃസ്ഥാപിക്കും". മാതൃഭൂമി. Archived from the original on 2013-05-07. Retrieved 7 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ലഡാക്കിൽനിന്ന് ചൈന പിന്മാറി". മാതൃഭൂമി. 5 മെയ് 2013. Archived from the original on 2013-05-06. Retrieved 5 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)
  3. "China's Helicopters violate Indian Airspace". Archived from the original on 2013-05-13. Retrieved 2013-05-05.
"https://ml.wikipedia.org/w/index.php?title=ദൗലത്_ബെഗ്_ഓൾഡി&oldid=3634845" എന്ന താളിൽനിന്ന് ശേഖരിച്ചത്