23°33′N 87°19′E / 23.55°N 87.32°E / 23.55; 87.32

ദുർഗാപൂർ
Map of India showing location of West Bengal
Location of ദുർഗാപൂർ
ദുർഗാപൂർ
Location of ദുർഗാപൂർ
in West Bengal and India
രാജ്യം  ഇന്ത്യ
സംസ്ഥാനം West Bengal
ജില്ല(കൾ) Barddhaman
Mayor Rathin Roy
ലോകസഭാ മണ്ഡലം Bardhaman-Durgapur
നിയമസഭാ മണ്ഡലം Durgapur Purba,

Durgapur Paschim

ജനസംഖ്യ
ജനസാന്ദ്രത
4,15,986 (2001)
2,701/km2 (6,996/sq mi)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
154 km² (59 sq mi)
65 m (213 ft)
കോഡുകൾ
വെബ്‌സൈറ്റ് bardhaman.gov.in/

പശ്ചിമബംഗാളിലെ ബർധമാൻ ജില്ലയിലെ ഒരു നഗരമാണ് ദുർഗാപൂർ ബംഗാളി: দুর্গাপুর. കൊൽക്കത്തയിൽനിന്ന് 160 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന ബി.സി. റോയ് ആണ് ഈ നഗരം വിഭാവനം ചെയ്തത്. പശ്ചിമ ബംഗാളിലെ മുഖ്യ വ്യാവസായിക മേഖലകളിലൊന്നായ അസൻസോൾ (Asansol) സബ് ഡിവിഷനിലെ പ്രധാന വ്യാവസായിക കേന്ദ്രമാണ് ദുർഗാപൂർ. സംസ്ഥാനത്തിലെ 'വ്യാവസായിക കോംപ്ളക്സ്' എന്ന നിലയ്ക്കാണ് ദുർഗാപൂരിന് രൂപംനല്കിയിട്ടുള്ളത്. ധാരാളം വൻ വ്യവസായ സ്ഥാപനങ്ങൾ ദുർഗാപൂരിലും സമീപത്തുമായി പ്രവർത്തിക്കുന്നു. ഇവയിൽ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റീൽ പ്ളാന്റ് ശ്രദ്ധേയമാണ്. ബ്രിട്ടിഷ് സഹായത്തോടെ സ്ഥാപിച്ച ദുർഗാപൂർ ഇരുമ്പുരുക്കുശാലയ്ക്ക് ആവശ്യമായ ഇരുമ്പയിര് ഒറീസയിലെ ബൊലാരി (Bolari) ഖനികളിൽനിന്നും കൽക്കരി ഝാരിയാ(Jharia)യിൽനിന്നും ചുണ്ണാമ്പുകല്ല് റൂർക്കേല(Rourkela)യിൽനിന്നും ജലം ദാമോദർ നദിയിൽനിന്നുമാണ് ലഭിക്കുന്നത്. ഇരുമ്പുരുക്ക് ആണ് മുഖ്യ വ്യാവസായികോത്പന്നം.

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു താപോർജ നിലയം, കോക്ക് പ്ളാന്റ്, വളനിർമ്മാണശാല, അലോയ് സ്റ്റീൽ പ്ളാന്റ്, കണ്ണടച്ചില്ല് നിർമ്മാണശാല എന്നിവയും ദുർഗാപൂരിൽ പ്രവർത്തിക്കുന്നുണ്ട്.

ദുർഗാപൂർ സ്കൂൾ ഒഫ് മ്യൂസിക്, റീജിയണൽ എൻജിനീയറിങ് കോളജ്, ദുർഗാപൂർ വിമൻസ് കോളജ് എന്നിവയാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

അവലംബം തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദുർഗാപൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദുർഗാപൂർ,_പശ്ചിമ_ബംഗാൾ&oldid=2831938" എന്ന താളിൽനിന്ന് ശേഖരിച്ചത്