ദിയോറിയ

ഇന്ത്യയിലെ ഉത്തർപ്രദേശിലെ ജില്ല

ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ തലസ്ഥാനവുമാണ് ദിയോറിയ. സംസ്ഥാനത്തിന്റെ വടക്കുകിഴക്കേയറ്റത്തു സ്ഥിതിചെയ്യുന്നു.

  • വിസ്ഥീർണ്ണം 2,535 ച.കി.മീ.
  • ജനസംഖ്യ: 27,30,376 (2001)
  • ജനസാന്ദ്രത: 1077/ച.കി.മീ. (2001)
  • സാക്ഷരതാ നിരക്ക്: 59.84% (2001).
  • അതിരുകൾ: വടക്ക് കുഷിനഗർജില്ല; കിഴക്ക് ബിഹാറിലെ ഗോപാൽഗഞ്ച്, സിവാൻ ജില്ലകൾ; തെക്ക് ബല്ലിയ, മോവ് ജില്ലകൾ; പടിഞ്ഞാറ് മോവ്, ഗൊരഖ്പൂർ ജില്ലകൾ.
ദിയോറിയ ജില്ല

देवरिया जिला
ദിയോറിയ ജില്ല (ഉത്തർപ്രദേശ്)
ദിയോറിയ ജില്ല (ഉത്തർപ്രദേശ്)
രാജ്യംഇന്ത്യ
സംസ്ഥാനംഉത്തർപ്രദേശ്
ഭരണനിർവ്വഹണ പ്രദേശംGorakhpur
ആസ്ഥാനംDeoria
ഭരണസമ്പ്രദായം
 • ലോകസഭാ മണ്ഡലങ്ങൾDeoria
ജനസംഖ്യ
 (2001)
 • ആകെ2,730,376
Demographics
 • സ്ത്രീപുരുഷ അനുപാതംM:F 1000:1013
ശരാശരി വാർഷിക പാതം864.38 mm
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ഭൂപ്രകൃതി തിരുത്തുക

വടക്കുപടിഞ്ഞാറുനിന്ന് തെക്കുകിഴക്കു ദിശയിലേക്ക് ചരിഞ്ഞിറങ്ങുന്ന ഭൂപ്രകൃതിയാണ് ജില്ലയുടേത്. മുമ്പ് വനസമ്പന്നമായിരുന്ന ജില്ലയുടെ വനപ്രദേശങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ വനനശീകരണത്തിനു വിധേയമായിരിക്കുന്നു.വേപ്പ്, പേര, മാവ് തുടങ്ങിയവയാണ് ജില്ലയിൽ കാണപ്പെടുന്ന ചില പ്രധാന വൃക്ഷങ്ങൾ. ഘാഗ്രയാണ് മുഖ്യ നദി; ചെക്വ, ദുംറെയ്ൻ, കിതാമൻ എന്നിവ മുഖ്യ തടാകങ്ങളും.

സമ്പദ്ഘടന തിരുത്തുക

ദിയോറിയ ജില്ലയുടെ സമ്പദ്ഘടനയിൽ കാർഷികമേഖലയ്ക്കാണ് പ്രമുഖ സ്ഥാനം. നെല്ല്, ഗോതമ്പ്, ബാർലി, ചോളം, കരിമ്പ്, ചെറുപയർ, കടുക്, നിലക്കടല, ഉരുളക്കിഴങ്ങ് തുടങ്ങിയവയാണ് മുഖ്യ വിളകൾ. കന്നുകാലിവളർത്തൽ മറ്റൊരു പ്രധാന ധനാഗമമാർഗ്ഗമാണ്. ജില്ലയിലെ വ്യവസായങ്ങളിൽ പഞ്ചസാര സംസ്കരണത്തിനാണ് മുൻതൂക്കം.

ഗതാഗതം തിരുത്തുക

റോഡ്-റെയിൽ ഗതാഗത മേഖലകൾ ജില്ലയിൽ വളരെയേറെ വികസിതമാണ്. വിദ്യാഭ്യാസമേഖലയിൽ സെക്കൻഡറി തലം വരെയുള്ള സൗകര്യങ്ങൾ മാത്രമേ ജില്ലയിലുള്ളൂ. ജനങ്ങളിൽ ഭൂരിഭാഗവും ഹൈന്ദവരാണ്. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളും ഇവിടെ താമസിക്കുന്നുണ്ട്. ഹിന്ദി, ഉർദു ഭാഷകൾക്കാണ് അധികം പ്രചാരം. പുരാതനകാലത്ത് ബുദ്ധ-മഹാവീര അനുയായികളുടെ പ്രധാന കേന്ദ്രമായിരുന്ന ദിയോറിയയിലെ ദുഗ്ധേശ്വർനാഥ്, കൻവർനാഥ്, വൈകുണ്ഡ്പുർ എന്നീ പ്രദേശങ്ങൾക്ക് വിനോദസഞ്ചാര പ്രാധാന്യമുണ്ട്.

പുറകണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദിയോറിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദിയോറിയ&oldid=3711019" എന്ന താളിൽനിന്ന് ശേഖരിച്ചത്