തിരുവിതാംകൂറിന്റെ ആദ്യത്തെ ദളപതി ആണ് അനന്തപത്മനാഭൻ നാടാർ. സ്വദേശം കന്യാകുമാരി.അച്ഛന്റെ പേര് സ്ഥാണുമലയ പെരുമാൾ. അദ്ദേഹത്തിന്റെ പിൻതലമുറക്കാർ ഇപ്പോഴും കന്യാകുമാരിയിൽ താമസിക്കുന്നു. കന്യാകുമാരി ജില്ലയിൽ തിരുവനന്തപുരം കന്യാകുമാരി റൂട്ടിൽ തച്ചൻവിളയ് എന്ന പ്രദേശത്താണ് അദ്ദേഹത്തിന്റെ ഭവനം നിലനിന്നിരുന്നത്. അവിടെത്തന്നെ അദ്ദേഹത്തിന്റെ കുലദേവതാ ക്ഷേത്രവും സമാധി സ്ഥലവും ഉടവാളും രാജാവിൽ നിന്ന് ഇദ്ദേഹത്തിനും കുടുംബത്തിനും കിട്ടിയ ചെമ്പോലയും ഇന്നും ആദരവോടെ സൂക്ഷിക്കുന്നു. ഇപ്പോഴുള്ള കുടുംബത്തിലെ കാരണവർ വരദരാജൻ നാടാ ർ ആണ്. യുവരാജാവായ മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരുടെ കലാപത്തെ മറികടന്ന് രാജാവാകുവോളവും അദ്ദേഹം രാജ്യ ആരോഹണം ചെയ്തതിനു ശേഷവും ആദ്യ ദളവ ആയും അനന്തപത്മനാഭൻ നാടാർ രാജാവിനൊപ്പം നിലകൊണ്ടു. അനന്തപത്മനാഭൻ നാടാരുടെ നിര്യാണത്തിനുശേഷം ആണ് രാമയ്യൻ ദളവ തിരുവിതാംകൂറിലെ ദളവ ആകുന്നത് . ഈ എഴുത്ത് കള്ളമാണ്.കടുത്ത ജാതീയത നിലനിന്നിരുന്ന അന്ന് നായർ പട്ടാളത്തിന്റെ മേധാവി നായർ തന്നെ ആണ്. ബ്റാഹ്മിൺ ദളവക്കു മുൻപും നായകൻമാർ ആയിരുന്നു തിരുവിതാംകൂറിന്റെ പ്രധാനമന്ത്രി. അനന്തപദ്മനാഭൻ യഥാർത്ഥത്തിൽ സി.വി.രാമൻ പിള്ളയുടെ മാർത്താണ്ഡവർമ നോവലിലെ ഒരു സാങ്കല്പികകഥാപാത്രം മാത്രമാണ്.

രാമയ്യൻ ദളവ (1713-1756) തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഏറ്റവും വിശ്വസ്‌തനായ മന്ത്രി ആയിരുന്നു.വള്ളിയൂരിനടുത്തുള്ള ഏർവാടി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.വളരെ വേഗം തന്നെ രാജാവിന്റെ പ്രീതി സമ്പാദിച്ച അദ്ദേഹം ദളവാ താണു പിള്ള മരിച്ചപ്പോൾ പുതിയ ദളവാ ആയി നിയമിക്കപ്പെട്ടു. പിന്നീടു തിരുവിതാംകൂർ പങ്കെടുത്ത എല്ലാ യുദ്‌ധങ്ങളിലും തന്നെ രാമയ്യൻ തന്ത്രപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിൽ രാജാവിനെ സഹായിച്ചിരുന്നു. രാമയ്യൻ ദളവയുടെ കാലശേഷം അനുജനായ ഗോപാലയ്യൻ സർ‌വീസിൽ പ്രവേശിക്കുകയും ക്രമേണ ദളവാ ആയി തീരുകയൂം ചെയ്തിട്ടുണ്ട്.