ഭക്തനായ ജനകമഹാരാജാവിന് ശിവൻ നൽകിയ അദ്ഭുതകരമായ വില്ലാണ് ത്രൈയംബകം.

ത്രയംബകം എന്നും സുനാഭം എന്നുംപേരുള്ള ഈ വില്ല് ത്രിപുരന്മാരെ വധിക്കുന്നതിനായി വിശ്വകർമ്മാവു നിർമ്മിച്ചു ശിവനു നൽകിയതാണ്. ഇതോടൊപ്പം നിർമ്മിച്ച മറ്റൊരു ചാപമാണ് ശാർങ്ഗം. അതു വിഷ്ണുവിനു നൽകി. ത്രിപുരദഹനം കഴിഞ്ഞ് ശിവൻ വില്ലു സൂക്ഷിച്ചുവച്ചു. ദക്ഷന്റെ യാഗം മുടക്കുവാൻ എത്തിയ ശിവൻ ഈ വില്ലു കുലച്ചിട്ട് ദേവന്മാരോട് പറഞ്ഞു: ”ഹേ ദേവന്മാരെ ഈ യാഗത്തിൽ എനിക്കു നൽകേണ്ടതായ അംശം നൽകാത്തതിനാൽ ഞാനീ വില്ലുകൊണ്ട് നിങ്ങളുടെയൊക്കെ ശിരസ്സു ഛേദിക്കാൻ പോകുന്നു.

ഭയന്നുപോയ ദേവന്മാർ ശിവനെ സ്തുതിക്കുകയും സന്തോഷിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യുകയും ചെയ്തു. ശിവൻ സന്തുഷ്ടനായി വില്ല് മഹാത്മാക്കളായ ദേവന്മാർക്കു നൽകി. അവരെല്ലാവരും ചേർന്ന് വില്ലു സൂക്ഷിച്ചുവയ്ക്കാൻ ദേവരാതൻ എന്ന ശിവഭക്തനായ ജനകരാജാവിനെ ഏൽപിച്ചു. അങ്ങനെ മിഥിലയിലെത്തിയ ഈ വില്ലിനെ തലമുറതലമുറയായി സൂക്ഷിച്ചുവച്ച് പൂജിച്ചുവരുന്നു. തനിക്കു ലഭിച്ച ശാർങ്ഗം വിഷ്ണു തന്റെ ഭക്തനായ ഋചീകനു സമ്മാനിച്ചു. ഋചീകനിൽ നിന്നു ജമദഗ്നിക്കും തുടർന്ന് പുത്രനായ പരശുരാമനനും കിട്ടി. സീതയ്ക്കു  വിവാഹപ്രായമായപ്പോൾ ഒരു വീരനു മാത്രമേ നൽകുകയുള്ളുവെന്ന് ജനകൻ നിശ്ചയിച്ചു.

മിഥിലയിലെത്തിയ രാമൻ രുദ്രഭഗവാന്റെ വില്ലു കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും, അയ്യായിരം പേർ എടുത്തുകൊണ്ടുവന്നു എട്ട് ചക്രങ്ങളുള്ള കൂറ്റൻ ഇരുമ്പു പേടകത്തിൽ സ്ഥാപിച്ചിരുന്ന ആ പടുകൂറ്റൻ വില്ലു അനേകരാജാക്കന്മാരുടെ മുന്നിൽ വെച്ചു രാമൻ ഞാണേറ്റുകയും, രാമന്റെ കരബലം താങ്ങാനാവാതെ വില്ലു രണ്ടായി ഒടിഞ്ഞു നിലം പതിക്കുകയും ചെയ്തു. ആർക്കും ഇന്നേ വരെ കുലയേറ്റൻ സാധിക്കാത്ത വില്ലു രാമൻ ഒടിച്ചതിനാൽ, അയോനിജയയായി ഉഴവുചാലിൽ നിന്നും ലഭിച്ച മഹാലക്ഷ്മിയുടെ അവതാരമായ ജനകന്റെ വളർത്തുമകൾ സീത രാമന്റെ ധർമ്മ പത്നിയായി തീർന്നു. ലക്ഷണൻ സീതയുടെ സഹോദരി ഊർമിളയും ഭരതൻ ജനകസഹോദരപുത്രി മാണ്ഡവിയെയും ശത്രുഘ്നൻ ശ്രുതകീർത്തിയെയും വിവാഹം ചെയ്യുന്നു.

പിന്നീട് ഏവരും അയോധ്യയിലേക്കു മടങ്ങുന്ന വഴിക്ക് പരശുരാമനെ കണ്ടുമുട്ടുന്നുന്നു. ശിവധനുസ്സ് രാമൻ മുറിച്ചതിൽ കോപിഷ്ഠനായ പരശുരാമൻ ശ്രീരാമനോട് തന്റെ കൈവശമുള്ള വൈഷ്ണവധനുസ്സ് കുലയേറ്റൻ ആവശ്യപെടുന്നു. ശ്രീരാമൻ അപ്രകാരം ചെയ്‌തപ്പോൾ അദ്ദേഹം സാക്ഷാൽ വിഷ്‌ണുഭഗവാൻ തന്നെ എന്നു തിരിച്ചറിഞ്ഞ ഭാർഗവൻ തന്നിൽ ശേഷിച്ച വൈഷ്ണവാംശവും ശ്രീരാമന് നൽകി മടങ്ങി. അയോദധ്യയിൽ തിരിച്ചെത്തി എല്ലാവരും സസന്തോഷം ചിരകാലം വസിച്ചു

പരശുരാമൻ ത്രയംബകം വില്ലിൻ്റെ ചരിത്രം സാധൂകരിക്കുന്നു.


രാമായണം ബാലകാണ്ഡം 75-ാം കാണ്ഡത്തിൽ പരശുരാമൻ ശിവൻ്റെയും വിഷ്ണു‌വിന്റെയും വില്ലുകളുടെ ചരിത്രം വിവരിക്കുന്നു.

anisR^iShTam suraiH ഏകം ത്രയംബകായ

യുയുത്സവേ | ത്രിപുര ഘ്നം നരശ്രേഷ്ഠ ഭഗ്നം കാകുത്സ്‌ഥ യത് ത്വയാ || 1-75-12

ഓ, മനുഷ്യരിൽ ഏറ്റവും നല്ലവൻ, രണ്ട് നീളൻ വില്ലുകളിൽ ഒന്ന്, ത്രിപുര എന്ന അസുരനുമായുള്ള യുദ്ധത്തിന് ദേവൻ, ത്രിപുര എന്ന അസുരനുമായുള്ള യുദ്ധത്തിന് ദേവൻ ശിവൻ ഒന്ന് നൽകി, അസുരനായ ത്രിപുരയുടെ സംഹാരകൻ ആ വില്ല് മാത്രമാണ്... നിങ്ങൾക്ക് ഉണ്ട്. അത് മാത്രം തകർത്തു... [1-75-12]

"https://ml.wikipedia.org/w/index.php?title=ത്രയമ്പകം&oldid=4089130" എന്ന താളിൽനിന്ന് ശേഖരിച്ചത്