പഞ്ചവാദ്യ കലാരംഗത്തെ ശ്രദ്ധേയനായ മദ്ദള കലാകാരനാണ് തൃക്കൂർ രാജൻ (ജനനം :20 മാർച്ച് 1938). കേരള സംസ്ഥാന സർക്കാറിന്റെ പല്ലാവൂർ പുരസ്കാരം 2011 ൽ ലഭിച്ചിട്ടുണ്ട്. പഞ്ചവാദ്യത്തിലെ മദ്ദളവാദനത്തിൽ അഞ്ച് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. തൃശൂർ പൂരമുൾപ്പെടെ നിരവധി ഉത്സവങ്ങളിലെ പ്രധാന കലാകാരനാണ്.[1]

തൃക്കൂർ രാജൻ

ജീവിതരേഖ തിരുത്തുക

മദ്ദള വിദ്വാനായിരുന്ന പരേതനായ തൃക്കൂർ കൃഷ്ണൻകുട്ടി മാരാരുടെയും മേച്ചൂർ അമ്മുക്കുട്ടി അമ്മയുടെയും ഏഴുമക്കളിൽ നാലാമനായി ജനിച്ചു. അച്ഛനായിരുന്നു ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ തൃക്കൂർ മഹാദേവക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. കേരളത്തിലെ പ്രസിദ്ധങ്ങളായ ഉത്സവങ്ങളിൽ പഞ്ചവാദ്യത്തിൽ മദ്ദളവാദകനായി പങ്കെടുത്തു. 1987 ൽ റഷ്യയിൽ നടന്ന ഭാരതോത്സവത്തിൽ പഞ്ചവാദ്യത്തിന്റെ അമരക്കാരനായിരുന്നു.

പുരസ്കാരങ്ങൾ തിരുത്തുക

  • പല്ലാവൂർ പുരസ്കാരം
  • ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം
  • കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം (2003)[2]
  • തൃശൂർ പാറമേക്കാവ്, വടക്കാഞ്ചേരി ഊത്രാളിക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളുടെ സ്വർണോപഹാരം
  • തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ നിന്ന് മദ്ദള കലാകൗസ്തുഭം
  • കാണിപ്പയ്യൂർ ക്ഷേത്രത്തിൽ നിന്ന് മദ്ദളഭൂഷൻ ബഹുമതി
  • വിവിധ ക്ഷേത്ര സമിതികളുടെ വീര ശൃംഖല

അവലംബം തിരുത്തുക

  1. "പല്ലാവൂർ പുരസ്കാര ലബ്ധിയിൽ മനം നിറഞ്ഞ് തൃക്കൂർ രാജൻ". മാധ്യമം. 12/15/2011. Retrieved 2013 ഓഗസ്റ്റ് 14. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-13. Retrieved 2013-08-14.
"https://ml.wikipedia.org/w/index.php?title=തൃക്കൂർ_രാജൻ&oldid=3654521" എന്ന താളിൽനിന്ന് ശേഖരിച്ചത്