ഉറുഗ്വെയിലെ ദരിദ്രരായ കരിമ്പ് കർഷകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മയിൽ രൂപം കൊണ്ട ഇടതുപക്ഷ ഗറില്ലാ ഗ്രൂപ്പാണ് തുപമാരോസ്. ഇൻകാ രാജാവായിരുന്ന തുപാക് അമരുവിന്റെ പേരാണ് അവർ സംഘടനയ്ക്ക് നൽകിയത്. ഇവരുടെ പ്രധാന തന്ത്രങ്ങളിലൊന്ന് രാഷ്ട്രീയ തട്ടിക്കൊണ്ടുപോകലുകളായിരുന്നു. 1971 ൽ യു.കെ അംബാസഡറായിരുന്ന ജെഫ്രി ജാക്സണെ എട്ടു മാസത്തോളം തടവിലാക്കിയിരുന്നു. പ്രസിഡന്റ് ജുവാൻ മരിയ ബ്രോഡ്ബെറിയുടെ നേതൃത്ത്വത്തിൽ നടന്ന 1973 ലെ കലാപത്തിനു ശേഷം അടിച്ചമർത്തപ്പെട്ടു. ഉറുഗ്വയിലെ പ്രസിഡന്റ് മുയിക്കയെപ്പോലെ അനേകം കലാപകാരികൾ തുറുങ്കിലടയ്ക്കപ്പെട്ടു. 1985 ൽ ജനാധിപത്യ ഗവൺമെന്റ് വരുന്നതു വരെ മുയിക്ക തടവറയിലായിരുന്നു. മുയിക്കയാണ് തുപമാരോസയെ ഒരു അംഗീകൃത രാഷ്ട്രീയ പാർട്ടിയായി വളർത്തിയെടുത്തത്. ബ്രോഡ് ഫ്രണ്ട് മുന്നണിയിൽ അണി ചേർന്നു.[1]

തുപമാരോസ് ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ പതാക

പ്രധാന ആക്രമണങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. http://www.bbc.co.uk/news/magazine-20243493

അധിക വായനക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തുപമാരോസ&oldid=3660385" എന്ന താളിൽനിന്ന് ശേഖരിച്ചത്