മണിപ്പൂർ സംസ്ഥാനത്തെ ഒരു ജില്ലയാ‍ണ് താമെങ്ലോങ്. സംസ്ഥാനത്തിന്റെ പ.ഭാഗത്തു സ്ഥിതിചെയ്യുന്ന താമെങ്ലോങ് മുമ്പ് മണിപ്പൂർ വെസ്റ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

Tamenglong
Town
Skyline of Tamenglong
Tamenglong is located in Manipur
Tamenglong
Tamenglong
Location in Manipur, India
Tamenglong is located in India
Tamenglong
Tamenglong
Tamenglong (India)
Coordinates: 24°59′26.39″N 93°30′3.26″E / 24.9906639°N 93.5009056°E / 24.9906639; 93.5009056
Country India
StateManipur
DistrictTamenglong
ഉയരം
1,580 മീ(5,180 അടി)
ജനസംഖ്യ
 (2011)
 • ആകെ140,651
സമയമേഖലUTC+5:30 (IST)
PIN
795141
Telephone code03877
വാഹന റെജിസ്ട്രേഷൻMN
Literacy80.40%
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്
View of the town from Gadaibut

ഭൂമിശാസ്ത്രം തിരുത്തുക

വിസ്തീർണം: 4,391 ച.കി.മീ.; ജനസംഖ്യ: 1,11,493(2001); അതിരുകൾ: വ.നാഗാലാൻഡിലെ കൊഹിമ ജില്ല, കി.സേനാപതി ജില്ല, തെ.ചുരാചാങ്പൂർ ജില്ല, പ.ഇംഫാൽ ഈസ്റ്റ് ജില്ല. താറോൺ ആണ് ജില്ലയിലെ പ്രധാന പട്ടണം. ഭൂമിശാസ്ത്രപരമായി ഒരു മലമ്പ്രദേശമാണ് താമെങ്ലോങ്. വർഷത്തിൽ 40 സെ.മീ.-ൽ കൂടുതൽ ശ.ശ. മഴ ലഭിക്കുന്ന ഈ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും സസ്യാവൃതമാണ്. ആഞ്ഞിലി, ഇലവ്, മാവ്, വാക തുടങ്ങിയ വൃക്ഷങ്ങൾ ഇവിടെ സമൃദ്ധമായി വളരുന്നു. ബാരക്, മാളാ, തുറാക് എന്നിവയാണ് പ്രധാന നദികൾ.

സാമ്പത്തികം തിരുത്തുക

കൃഷിയാണ് താമെങ്ലോങ്ങിലെ ജനങ്ങളുടെ മുഖ്യ ഉപജീവ നമാർഗം; ഗോതമ്പ്, ചോളം, സോയാബീൻ, പയറുവർഗങ്ങൾ, കാപ്പി, നാരകഫലങ്ങൾ തുടങ്ങിയവ പ്രധാന വിളകളും. കന്നുകാലി-കോഴി വളർത്തലും ജില്ലയിൽ ഗണ്യമായി വികസിച്ചിട്ടുണ്ട്. എന്നാൽ താമെങ്ലോങ്ങിന്റെ വ്യാവസായിക-ഗതാഗതമേഖല കൾ തീരെ അവികസിതമാണ്. ഗതാഗതത്തിന് റോഡുകളാണ് മുഖ്യ ആശ്രയം.

സംസ്കാരം തിരുത്തുക

താമെങ്ലോങ് ജില്ലയിൽ മുഖ്യമായുള്ളത് ക്രൈസ്തവരാണ്. ഹിന്ദുക്കൾ, മുസ്ളിങ്ങൾ തുടങ്ങിയവർക്കും ഗണ്യമായ സംഖ്യാബലമുണ്ട്. മണിപ്പൂരിയാണ് മുഖ്യ വ്യവഹാര ഭാഷ. ജില്ലയിലെ താറോണിഗുഹ ചരിത്രപ്രസിദ്ധമാണ്.

രാഷ്ട്രീയം തിരുത്തുക

താമെങ്ലോങ് ഔട്ടർ മണിപ്പൂർ ലോകസഭ മണ്ഡലത്തിന്റെ ഭാഗമാണ്.[1]

അവലംബം തിരുത്തുക

  1. "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Manipur. Election Commission of India. Retrieved 2008-10-07.

24°58′00″N 93°33′00″E / 24.9667°N 93.5500°E / 24.9667; 93.5500{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല

"https://ml.wikipedia.org/w/index.php?title=താമെങ്ലോങ്&oldid=3422536" എന്ന താളിൽനിന്ന് ശേഖരിച്ചത്