തഴവ ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ ബ്ളോക്കിലാണ് തഴവ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 23.58 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്നു. തഴവ, പാവുമ്പ എന്നീ രണ്ടു ഗ്രാമങ്ങൾ ഒന്നിച്ച് ചേർന്ന പഞ്ചായത്താണ് തഴവാ പഞ്ചായത്ത്. തഴപ്പായ വ്യവസായ കേന്ദ്രമായി ഖ്യാതി നേടിയ തഴവ ഇപ്പോൾ നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു [1].തഴപ്പായ വ്യവസായത്തിൽ നിന്നുമാണ് തഴവ എന്ന സ്ഥലനാമം കൈവന്നത് എന്ന് കരുതപ്പെടുന്നു.

തഴവ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°6′16″N 76°34′10″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾകുതിരപ്പന്തി, വടക്കുംമുറി കിഴക്ക്, വടക്കുംമുറി, ചിറയ്ക്കൽ, മണപ്പളളി വടക്ക്, പാവുമ്പ ക്ഷേത്രം, കാളിയൻചന്ത, പാവുമ്പ വടക്ക്, പാലമൂട്, മണപ്പളളി, പാവുമ്പ തെക്ക്, കുറ്റിപ്പുറം, അഴകിയകാവ്, ഗേൾസ് എച്ച് എസ്, കറുത്തേരി, ബോയ്സ് എച്ച്എസ് വാർഡ്, തഴവ, കടത്തൂർ കിഴക്ക്, കടത്തൂർ, ചിറ്റുമൂല, മുല്ലശ്ശേരിൽ വാർഡ്, സാംസ്കാരിക നിലയം വാർഡ്
ജനസംഖ്യ
ജനസംഖ്യ36,197 (2001) Edit this on Wikidata
പുരുഷന്മാർ• 17,735 (2001) Edit this on Wikidata
സ്ത്രീകൾ• 18,462 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.95 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221344
LSG• G020104
SEC• G02003
Map

അതിരുകൾ തിരുത്തുക

പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ഓച്ചിറ, ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം, താമരക്കുളം പഞ്ചായത്തുകളും, തെക്ക് തൊടിയൂർ പഞ്ചായത്തും, കിഴക്ക് ശൂരനാട് വടക്ക് പഞ്ചായത്തും, പടിഞ്ഞാറ് കുലശേഖരപുരം പഞ്ചായത്തുമാണ്.

ഭരണസമിതി അംഗങ്ങൾ തിരുത്തുക

പ്രസിഡണ്ട്-വി.സദാശിവൻ (സി.പി.ഐ.എം) വൈസ് പ്രസിഡണ്ട്.ആർ.ഷൈലജ(സി.പി.ഐ) സെക്രട്ടറി:എസ്.പ്രദീപ്

സ്റ്റാൻഡിംഗ് കമ്മിറ്റി തിരുത്തുക

ധനകാര്യം :ആർ.ഷൈലജ ക്ഷേമകാര്യം :കെ.കെ.കൃഷ്ണകുമാർ വികസനം :തൃദീപ് കുമാർ ആരോഗ്യ- വിദ്യാഭ്യാസം: വി.ബിജു

വാർഡുകൾ തിരുത്തുക

  1. കുതിരപ്പന്തി -സലിം അമ്പിത്തറ(സി.പി.ഐ.എം)
  2. വടക്കുംമുറി-ബിജു.വി(കോൺഗ്രസ്
  3. വടക്കുംമുറി കിഴക്ക് -മധു.എം(സി.പി.ഐ.എം)
  4. മണപ്പളളി വടക്ക് -താജിറ
  5. പാവുമ്പ ക്ഷേത്രം വാർഡ്-അശ്വതി
  6. ചിറക്കൽ -ജയകുമാരി
  7. പാവുമ്പ വടക്ക്-ശരത് കുമാർ
  8. കാളിയന്ചന്ത-കവിതാ മാധവൻ
  9. പാലമൂട്-ലത
  10. പാവുമ്പ തെക്ക് -കെ.കെകൃഷ്ണകുമാർ
  11. മണപ്പളളി -എസ്.സുനിൽകുമാർ
  12. അഴകിയകാവ്-ജയലക്ഷ്മി
  13. കുറ്റിപ്പുറം-ആർ.അനുപമ
  14. ഗേൾസ് എച്ച് എസ് വാർഡ്-ആനീ പൊൻ.
  15. തഴവ -എസ്.ശ്രീലത
  16. കറുത്തേരി -ആർ.അമ്പിളിക്കുട്ടൻ
  17. ബോയ്സ് എച്ച് എസ് വാർഡ് -വിപിൻ മുക്കേൽ
  18. കടത്തൂർ കിഴക്ക്-ദേവീ വിമൽ
  19. ചിറ്റുമൂല-വാലേൽ ഷൗക്കത്ത്
  20. കടത്തൂർ -റാഷിദ്.എ.വാഹിദ്
  21. സാംസ്കാരിക നിലയം വാർഡ-സിംല തൃദീപ്കുമാർ #മുല്ലശ്ശേരി വാർഡ്-രത്നകുമാരി.

സാംസ്കാരിക - വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

  1. ആദിത്യവിലാസം ഗവൺമെൻറ്റ് ബോയ്സ് ഹൈസ്ക്കൂൾ.

1915ൽ ആണ് ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന ഈ സരസ്വതീക്ഷേത്രം സ്ഥാപിതമാവുന്നുത്.വെങ്കട്ടയ്ക്കൽ ഇല്ലത്ത് ശ്രീമാൻ.ആദിത്യൻ പോറ്റി അവർക്കൾ സർക്കാരിലേക്ക് വിട്ടു നൽകിയ മൂന്നരയേക്കറിൽ തഴവ സർക്കാർ ആൺപള്ളിക്കൂടം സ്ഥാപിച്ചത്.

    • ശ്രീ മഹാദേവദേശായി ഗ്രന്ഥശാല

മഹാത്മജീയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന മഹാദേവദേശായിയുടെ പേരിൽ ഇന്ത്യിലാദ്യമായി ഒരു സ്മാരകം സ്ഥാപിതമാവുന്നത് തഴവയിലാണ്.ശ്രീമാൻ പാലപ്പള്ളിൽ ബംഗ്ലാവിൽ പത്മനാഭപിള്ള സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് 1947 ൽ തഴവ ആദിത്യവിലാസം സർക്കാർ ആൺപള്ളിക്കൂടത്തിന് എതിർവശത്ത് ഗ്രന്ഥശാലയും അനുബന്ധമായി ഒരു നെയ്ത്തുശാലയും സ്ഥാപിതമായി. കൈതവനത്തറ രാഘവൻപിള്ള,വെങ്കട്ടയ്ക്കൽ ആദിത്യൻ പോറ്റി,തുടങ്ങിയ സാംസ്കാരിക നായകരായിരുന്നു ഗ്രന്ഥശാലയുടെ പ്രവർത്തനത്തിനു പിന്നിൽ.ഇപ്പോൾ 15000 അധികം ഗ്രന്ഥശേഖരമുണ്ടിവിടെ .തഴവ തൊടിയൂർ പ്രദേശത്തെ സജീവ സാനിധ്യമാണീ സ്ഥാപനം.ഇതിനോടനുബന്ധിച്ച് ഒരു ഇ-വിഞ്ജാനസേവനകേന്ദ്രവും മഝരപരീക്ഷാപരിശീലന കേന്ദ്രവും പ്രവർത്തിക്കുന്നു.

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല കൊല്ലം
ബ്ലോക്ക് ഓച്ചിറ
വിസ്തീര്ണ്ണം 23.58 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 36197
പുരുഷന്മാർ 17735
സ്ത്രീകൾ 18462
ജനസാന്ദ്രത 1535
സ്ത്രീ : പുരുഷ അനുപാതം 1041
സാക്ഷരത 89.95%

പ്രമുഖവ്യക്തികൾ തിരുത്തുക

  • ശ്രീമൂലം പ്രജാസഭാംഗമായിരുന്ന ശാരദാലയം പദ്മനാഭൻ, സ്വാതന്ത്യ്രസമരസേനാനിയും ശ്രീനാരായണ ശിഷ്യനുമായ കോട്ടു കോയിക്കൽ കെ.എം. വേലായുധൻ,
  • പിന്നോക്ക വിഭാഗങ്ങളുടെ നേതാവും രാജ്യസഭാംഗവുമായിരുന്ന തഴവകേശവൻ,
  • പ്രമുഖ സ്വാതന്ത്ര സമര സേനാനിയും കോൺഗ്രസ്സ്നേതാവുമായിരുന്ന കൈതവനത്തറ രാഘവൻപിള്ള
  • മതപണ്ഡിതനായിരുന്ന തഴവ മുഹമ്മദ്കുഞ്ഞ് മൗലവി (തഴവ ഉസ്താദ്)
  • യുവകലാസാഹിതിസംസ്ഥാന നേതാവായിരുന്ന പി.ആർ.കർമ്മചന്ദ്രൻ
  • മുൻ കേരള നിയമസഭഅംഗവും മുൻ ഖാദി ബോർഡ് ചെയർമാനുമായിരുന്ന ഉണ്ണികൃഷ്ണപിള്ള
  • ഡി.വൈ.എഫ്.ഐമുൻ അഖിലേന്ത്യാ നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന പി.ആർ. വസന്തൻ
  • എ.ഐ.സി.സി അംഗവും കരുനാഗപ്പള്ളി എം.എൽ.എ യുമായ സി.ആർ. മഹേഷ്
  • കെ.പി.സി.സി ജന.സെക്രട്ടറി കെ.സി.രാജൻ
  • ബി.ഡി.ജെ.എസ് സംസ്ഥാന നേതാവും പ്രമുഖ നാടകപ്രവർത്തകനുമായ തഴവ സഹദേവൻ
  • ഗായിക ചിത്ര അയ്യർ
  • കഥാപ്രസംഗകാരൻ തഴവ കെ.പി.ഗോപാലൻ
  • കൃഷി ശാസ്ത്രഞ്ജരായ വെങ്ങാട്ടംമ്പള്ളി മഠത്തിൽ ആർ.ഡി.അയ്യർ
  • രോഹിണി അയ്യർ
  • ഐ.എൻ.ടി.യു.സി.നേതാവും ഖാദി ബോർഡ് ജോ.സെക്രട്ടറിയുമായിരുന്ന കൈതവനത്തറ ശങ്കരൻകുട്ടി

അവലംബം തിരുത്തുക

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/thazhavapanchayat Archived 2016-03-10 at the Wayback Machine.
Census data 2001

  1. മലയാള മനോരമ തൊഴിൽ വീഥി സപ്പ്ലിമെന്റ്റ് 2011 മാർച്ച്‌ 16
"https://ml.wikipedia.org/w/index.php?title=തഴവ_ഗ്രാമപഞ്ചായത്ത്&oldid=3863180" എന്ന താളിൽനിന്ന് ശേഖരിച്ചത്