തലക്കാവേരി

ഇന്ത്യയിലെ വില്ലേജുകള്‍


കാവേരി നദിയുടെ ഉത്ഭവസ്ഥാനമാണ്‌ തലക്കാവേരി 'തലക്കാവേരി (Talakkaveri ತಲಕಾವೇರಿ(head of the kaveri) എന്നാൽ കാവേരിയുടെ നെറുക അല്ലെങ്കില് തല എന്നർത്ഥം. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബ്രഹ്മഗിരിയിലാണിത്. കർണ്ണാടകത്തിൽ കുടകിൽ (കൂർഗ്‌) . കാവേരിനദി ഇവിടെ ഒരു വർഷാന്തം നിലനിൽകുന്ന ഒരു ഉറവയിൽ നിന്നു രൂപമെടുക്കുന്നു, പിന്നീടു ഭൂഗർഭ രൂപം പ്രാപിച്ചു കുറച്ചു ദൂരത്തിനപ്പുറം വീണ്ടും പ്രത്യക്ഷപ്പെടുന്നു.

തലക്കാവേരി ക്ഷേത്രം

തുലാസംക്രാന്തി നാളിൽ ഈ നീരുറവ ഒരു പ്രത്യേക സമയത്തു ഓരുജലധാരയായി വാനിൽ ഉയരുന്നു. ഇതൊരു അഭൗമ അനുഭവമായി കരുതി അനേകം തീർത്ഥാടകർ ഈ വിശേഷ നാളിൽ ഇവിടെ വന്നുചേരുന്നു. ഇതിനോടു ചേർന്ന ബ്രിഹദ്ദേശ്വര ക്ഷേത്രത്തിൽ അന്നേ ദിവസം പ്രത്യേക പൂജകൾ ഉണ്ട്‌.

ഭൂമിശാസ്ത്രം തിരുത്തുക

സമുദ്രനിരപ്പിൽ നിന്നു 4187 അടി ഉയരെയാണു തലക്കാവേരിയുടെ സ്ഥാനം. ബാഗമണ്ടലയിൽ നിന്നു 7 കിലോമീറ്ററും മഡിക്കേരിയിൽ നിന്നു 48 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം.

ഐതിഹ്യങ്ങൾ തിരുത്തുക

തലക്കാവേരിയിൽ രണ്ടു ക്ഷേത്രങ്ങളുണ്ട്‌. വിരളമായ ശിവലിംഗപ്രതിഷ്ഠയുള്ള ശിവക്ഷേത്രവും ഗണേശ ക്ഷേത്രവും. ശിവക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ തുലാസംക്രമണ വേളയിൽ പാർവതീ ദേവി പവിത്രമായ തിർത്ഥോൽഭവയായി പ്രത്യക്ഷപ്പെടുന്നു എന്നാണു വിശ്വാസം. ഇതേ ഇടത്തിൽ തന്നെയുള്ള അശ്വഗന്ധ മരത്തിൻ ചുവട്ടിലാണു അഗസ്ത്യമുനിക്ക്ത്രിമൂർത്തികൾ പ്രത്യക്ഷപെട്ടു വരങ്ങൾ നൽകിയതെന്നു വിശ്വസിക്കുന്നു.

തലക്കാവേരിയിൽ നിന്നു താഴേക്കു ചവിട്ടുപടികൾ വഴി ബ്രഹ്മഗിരി പീക്കിലേക്കു പോകാം . ഇവിടെവച്ചു സപ്തർഷികൾ യജ്ഞം നടത്തിയെന്നും പാർവതി ദേവി പ്രത്യക്ഷപ്പെട്ടെന്നും വിശ്വസിക്കുന്നു.

 
തലക്കാവേരിക്ഷേത്രം മല മുകളിൽ നിന്നുമുള്ള ദൃശ്യം

മറ്റു പ്രാധാന്യങ്ങൾ തിരുത്തുക

തലക്കാവേരി വന്യമൃഗ സംരക്ഷണകേന്ദ്രം 10501 ഹെക്ടറുകളിലായി പരന്നുകിടക്കുന്ന ദേശീയോദ്യാനമാണ്, കേരളത്തിന്റെ ദേശിയ പക്ഷിയായ മലമുഴക്കി വേഴാമ്പൽ (Malabar Grey-hornbill -Ocyceros griseus) ഉൾപ്പെടെ അപൂർവ്വങ്ങളായ പക്ഷികൾ ഇവിടെ കാണപ്പെടുന്നു

ചിത്രശാല തിരുത്തുക


അവലംബം തിരുത്തുക

http://www.birdlife.org/datazone/sites/index.html?action=SitHTMDetails.asp&sid=18235&m=0 Archived 2007-09-29 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=തലക്കാവേരി&oldid=3805008" എന്ന താളിൽനിന്ന് ശേഖരിച്ചത്